1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Three minors held for alleged sexuall assualt 9th class student mannanthala

തിരുവനന്തപുരത്ത് ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവം, 3 വിദ്യാർഥികൾ പിടിയിൽ

Mannanthala
തിരുവനന്തപുരം മണ്ണന്തലയില്‍ ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 3 വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. 19 വയസ്സുകാരായ മണ്ണന്തല സ്വദേശികളായ ആദില്‍, ജാരിബ് എന്നിവരടക്കം 3 പേരാണ് അറസ്റ്റിലായത്. ഇതില്‍ ഒരു വിദ്യാര്‍ഥി പ്രായപൂര്‍ത്തിയാകാത്തയാളാണ്.
 
 പെണ്‍കുട്ടി സ്‌കൂളില്‍ പോകാതെ പ്രതികളില്‍ ഒരാളുടെ വീട്ടിലേക്ക് പോവുകയായിരുന്നു. ഇവിടെ വെച്ചാണ് മൂന്ന് പേരും പീഡിപ്പിച്ചതെന്നാണ് മൊഴി. പെണ്‍കുട്ടിയും വിദ്യാര്‍ഥികളും വെവ്വേറെ സ്‌കൂളുകളിലാണ് പഠിക്കുന്നത്. സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിനിടെയാണ് പെണ്‍കുട്ടി സംഭവം പുറത്ത് പറഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടുകാരെയും പോലീസിനെയും അറിയിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്ന് മണ്ണാന്തല പോലീസ് അറിയിച്ചു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഗ്യാനേഷ് ഉടൻ രാജിവെയ്ക്കണം, ഇല്ലെങ്കിൽ ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രക്ഷോഭം, മുംബൈയിൽ തുടക്കം : സിജെപി