ഗ്യാനേഷ് ഉടൻ രാജിവെയ്ക്കണം, ഇല്ലെങ്കിൽ ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രക്ഷോഭം, മുംബൈയിൽ തുടക്കം : സിജെപി
മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് മുന്നറിയിപ്പുമായി സിജെപി.
മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് മുന്നറിയിപ്പുമായി സിജെപി. നാളെയ്ക്കകം രാജിവെച്ചില്ലെങ്കില്‍ ഒക്ടോബര്‍ 2 മുതല്‍ മുംബൈയില്‍ നിന്ന് സിജെപി രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്ന് സിജെപി പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ പ്രഖ്യാപിച്ചു.
If Gyanesh Kumar does not resign by tomorrow, CJP will begin its nationwide protest from Mumbai on 2 October, and take it to cities across India.
— Abhijeet Dipke (@abhijeet_dipke) September 25, 2026
This Gandhi Jayanti let’s pledge to save democracy.
ഇന്ത്യയിലെമ്പാടും പ്രതിഷേധം വ്യാപിപ്പിക്കുമെന്നും അഭിജീത് കൂട്ടിച്ചേര്‍ത്തു. എക്‌സിലൂടെയാണ് അഭിജീത്തിന്റെ പ്രഖ്യാപനം. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഈ ഗാന്ധിജയന്തി ദിനത്തില്‍ നമുക്ക് പ്രതിജ്ഞ ചെയ്യാമെന്നും കുറിപ്പിലുണ്ട്. അതേസമയം തിരെഞ്ഞെടുപ്പ് ക്രമക്കേടുകളില്‍ വിശ്വസിക്കുന്നുവെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തിരെഞ്ഞെടുപ്പില്‍ പങ്കാളികളാകുന്നത് അവസാനിപ്പിക്കണമെന്നും അഭിജീത് ദീപ്‌കെ ആവശ്യപ്പെട്ടു.
