1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rape Case Gym Trainer arrested in Thrissur

ഒരേസമയം രണ്ട് യുവതികളുമായി ബന്ധം, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; തൃശൂരിൽ ജിംനേഷ്യം പരിശീലകൻ അറസ്റ്റിൽ

കൂർക്കഞ്ചേരിയിലെ ഒരു ജിംനേഷ്യത്തിൽ പരിശീലകനാണ് അജ്മൽ

Rape Case Gym Trainer arrested in Thrissur, Gym trainer Arrest, Rape case Arrest
രണ്ട് യുവതികളെ ഒരേസമയം വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ തൃശൂരിൽ ജിംനേഷ്യം പരിശീലകൻ അറസ്റ്റിൽ. ചേർപ്പ് സ്വദേശി അജ്മലിനെയാണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 
 
കൂർക്കഞ്ചേരിയിലെ ഒരു ജിംനേഷ്യത്തിൽ പരിശീലകനാണ് അജ്മൽ. ഇയാൾ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതിക്കാരായ രണ്ട് യുവതികൾ പറയുന്നത്. തുടർന്ന് പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. 
 
ഒരേസമയം രണ്ട് യുവതികളുമായി ഇയാൾ ബന്ധം പുലർത്തിയിരുന്നു. എന്നാൽ യുവതികൾ ഇക്കാര്യം പരസ്പരം അറിഞ്ഞിരുന്നില്ല. അടുത്തിടെയാണ് യുവതികൾ രണ്ട് പേരും അജ്മൽ തങ്ങളെ കബളിപ്പിക്കുകയാണെന്ന വിവരം അറിഞ്ഞത്. ഉടൻ പൊലീസിൽ പരാതി നൽകി. യുവതികളിൽ ഒരാളെ മദ്യം നൽകി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. 
 
അജ്മലിനെതിരേ നേരത്തേ ചേർപ്പ് പൊലീസ് സ്റ്റേഷനിലും സമാനമായ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിലാണ് അജ്മൽ നേരത്തേയും പ്രതിചേർക്കപ്പെട്ടിരുന്നത്.
About Writer
രേണുക വേണു
അടുത്ത ലേഖനം
സീമ വിനീത് ഉള്‍പ്പെടെ 15 ട്രാന്‍സ് വനിതകള്‍ ബിജെപിയില്‍ ചേര്‍ന്നു