അനുബന്ധ വാര്‍ത്തകള്‍
- പീഡനക്കേസിൽ മധ്യവയസ്കന് 73 വർഷം കഠിനതടവ്
- ഫേസ്ബുക്ക് സൗഹൃദം: ഹരിയാന സ്വദേശിയെ പീഡിപ്പിച്ച മലയാളി യുവാക്കൾ അറസ്റ്റിൽ
- ബാലികയെ ബന്ധുവിന്റെ പീഡനത്തിൽ നിന്ന് രക്ഷിച്ച് ശിശുക്ഷേമ സമിതി പ്രവർത്തകർ
- പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 51 വർഷം കഠിനതടവ്
പാലക്കാട്: ദളിത് ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി 51 വർഷത്തെ കഠിന തടവിനും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴ നൽകാനും വിധിച്ചു. ക്കേസിലെ പ്രതിയായ ഷോളയൂർ സ്വദേശി അഗസ്റ്റി തോമസിനെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി.സഞ്ജു ശിക്ഷിച്ചത്.
കേസിനാസ്പദമായ സംഭവം നടന്നത് 2018 ലായിരുന്നു. അഗസ്റ്റി തോമസ് ബാലികയെ വീട്ടിൽ വച്ചും കൃഷി സ്ഥലത്തെ ഷെഡിലും വച്ചും പല തവണ പീഡിപ്പിച്ചു എന്നാണു കേസ്. പിഴ തുക ഇത്രയ്ക്ക് നൽകണം. പിഴ അടച്ചില്ലെങ്കില് പതിനാലു മാസം അധിക തടവ് ശിക്ഷ അനുഭവിക്കണം. കേസിലെ രണ്ടാം പ്രതിയെ കോടതി വിട്ടയച്ചു.
കേസ് രജിസ്റ്റർ ചെയ്തു കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ഷോളയൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്നത്തെ അഗളി എ.എസ്.പി നവനീത് ശർമ്മയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്.