കണ്ണൂരിലും സ്വർണ്ണവേട്ട : ഒരു കിലോയിലേറെ സ്വർണ്ണം പിടിച്ചു

എ കെ ജെ അയ്യർ| Last Modified ഞായര്‍, 18 ജൂണ്‍ 2023 (08:43 IST)
: അടുത്തിടെ തിരുവനന്തപുരത്തും കരിപ്പൂരിലും നടന്ന വൻ സ്വർണ്ണവേട്ടയുടെ തുടർച്ചയായി കണ്ണൂര്‍ അന്താരാഷ്ട്ര
വിമാനത്താവളത്തില്‍
ഒരു കിലോയിലധികം സ്വര്‍ണവുമായി എത്തിയ
കാസര്‍കോട് സ്വദേശിയായ യുവാവ് പിടിയിലായി. കഴിഞ്ഞ ദിവസം രാവിലെ
ഷാര്‍ജയില്‍ നിന്നും എയര്‍ ഇന്ത്യാ എക്‌സ് പ്രസിലെത്തിയ കാസര്‍കോട് സ്വദേശി സിയാദ് ഷാഹയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

64ലക്ഷം രൂപ വിലവരുന്ന 1067ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. കുഴമ്പ് രൂപത്തിലുളള സ്വര്‍ണം ക്യാപ്സൂൾ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസും ഡി. ആര്‍. ഐയും
നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

തുടക്കത്തിൽ തന്നെ ചെക്കിങ് ഇന്‍ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. നാലു ഗുളിക മാതൃകയിലാക്കിയ സ്വര്‍ണമാണ് പിടികൂടിയത്. പിടികൂടുമ്പോള്‍ 1181-ഗ്രാം പേസ്റ്റ് രൂപത്തിലാക്കിയ സ്വർണ്ണം
ഉണ്ടായിരുന്നുവെങ്കിലും വേര്‍തിരിച്ചെടുത്തപ്പോള്‍ വെസ്റ്റ് കഴിഞ്ഞു 1067 ഗ്രാമായി കുറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :