അനുബന്ധ വാര്ത്തകള്
- ചർമ്മത്തിൽ കറുത്ത പാടുകൾ വരുന്നുണ്ടോ ? ഈ രോഗത്തിന്റെ ലക്ഷണമാകാം
- ആകാശഗംഗയെ ജീൻസ് ഇടീക്കാൻ കഴിയില്ല: വീണ്ടും യക്ഷി സാരി ഉടുത്തൂ എന്ന വിമർശനങ്ങൾക്ക് മറുപടിയുമായി വിനയൻ !
- ഹിറ്റ്മാന് വീണ്ടും ഇരട്ട സെഞ്ച്വറി, ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്
- തിരിച്ചടിച്ച് സൈന്യം, പാകിസ്ഥാനിലെ ഭീകര താവളങ്ങൾ ഇന്ത്യൻ സേന തകർത്തു !
- റോയിയുടെ മൊബൈൽ നമ്പർ ജോളിയുടെ സുഹൃത്ത് ജോൺസൺ സ്വന്തം പേരിലേക്ക് മാറ്റി, ജോളിയും ജോൺസണും തമ്മിൽ അടുത്ത ബന്ധം
പ്രണയിനിയെ കാണാൻ വീട്ടിലെത്തി, 17കാരനെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദ്ദിച്ച് കൊന്നു
പ്രണയിനിയെ കാണാൻ വീട്ടിലെത്തിയ 17കാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി പെൺകുട്ടിയുടെ ബന്ധുക്കൾ. തൃപുരയിലെ ഗോമതി ജില്ലയിലാണ് സംഭവം. റിപൻ സർക്കാർ എന്ന പ്ലസ് ടു വിദ്യാർത്ഥിയാണ് മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
റിപൻ സർക്കാരും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇത് തിരിച്ചറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ ഒരിക്കൽ റിപനെ വീട്ടിലേക്ക് വിളിച്ചുവ്അരുത്തി മർദ്ദച്ചിരുന്നു. വീണ്ടും പെൺകുട്ടിയെ കാണാൻ എത്തിയതോടെ പെൺകുട്ടിയുടെ വീട്ടുകാർ സംഘം ചേർന്ന് മർദ്ദിച്ച് പതിനേഴുകാരനെ കൊലപ്പെടുത്തുകയായിരുന്നു.
അമ്മാവൻ പ്രഫുല്ലയോടൊപ്പമാണ് റിപൻ താമസിച്ചിരുന്നത്. റിപനെ പെൺക്കുട്ടിയുടെ ബന്ധുക്കൾ മർദ്ദിക്കുന്നു എന്ന് ആരോ വിളിച്ച് പരഞ്ഞതോടെ പ്രഫുല്ല ഓടിയെത്തി തടുക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടിയുടെ ബന്ധുക്കൾ പ്രഫുല്ലയെ പിടിച്ചുമാറ്റുകയായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് ഗുരുതരമായി പരിക്കേറ്റ റിപനെ മോചിപ്പിച്ചത്. ആശുപത്രിയിൽ എത്തും മുൻപ് തന്നെ വിദ്യാർത്ഥി മരിക്കുകയായിരുന്നു.