ചർമ്മത്തിൽ കറുത്ത പാടുകൾ വരുന്നുണ്ടോ ? ഈ രോഗത്തിന്റെ ലക്ഷണമാകാം

വെബ്‌ദുനിയ ലേഖകൻ| Last Modified ഞായര്‍, 20 ഒക്‌ടോബര്‍ 2019 (14:52 IST)
ചർമ്മത്തിൽ പലപ്പോഴും വരാറുള്ള നമ്മൾ അത്ര കാര്യമായി എടുക്കാറില്ല. എന്നാൽ ഇവയെ അങ്ങനെ അവഗണിക്കരുത് എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നത്. വെയിലേറ്റതൊകൊണ്ടോ പൊടിപറ്റലങ്ങൾ മൂലമോ അല്ലാതെ മുഖത്ത് കറുത്ത പാടുകൾ രൂപപ്പെടുന്നുണ്ട് എങ്കിൽ അത് ചില രോഗങ്ങളുടെ സൂചനായാകാം എന്നാണ് വിദഗ്ധർ പറയുന്നത്.

പ്രമേഹ രോഗികളുടെ ചർമ്മത്തിലും കഴുത്തിന് പിൻഭാഗത്തും കറുത്ത നിറം വരാറുണ്ട്. തടി കൂടുതലുള്ള പ്രമേഹ രോഗികളിലാണ് ഇത് കൂടുതലായി കാണാറുള്ളത്. വളരെ കാലമായി പ്രമേഹം ഉള്ളവരിൽ കാൽ മുട്ടുകളിലും കാൽ‌പാദങ്ങളിലും നിറവ്യത്യാസം വരാറുണ്ട്.

ശരീരത്തിൽ കൂടുതലായി ചുവന്ന മറുകുകൾ വരുന്നുണ്ടെങ്കിലും പ്രത്യേകം ശ്രദ്ധിക്കണം. ഇതും ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ് എന്നതിന്റെ സൂചനായാണ്. ശരീരത്തിൽ ഇൻസുലിൽ ഉത്പാദനം കുറയുന്നതുമൂലമാണ് ഇത്തരം അവസ്ഥകൾ ഉണ്ടാകുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :