ആകാശഗംഗയെ ജീൻസ് ഇടീക്കാൻ കഴിയില്ല: വീണ്ടും യക്ഷി സാരി ഉടുത്തൂ എന്ന വിമർശനങ്ങൾക്ക് മറുപടിയുമായി വിനയൻ !

വെബ്‌ദുനിയ ലേഖകൻ| Last Modified ഞായര്‍, 20 ഒക്‌ടോബര്‍ 2019 (14:25 IST)
വർഷങ്ങളുടെ ഇടവേളക്ക് ശേഷം ആഗാശഗംഗയുടെ രണ്ടാം ഭാഗവുമായി വീണ്ടൂം മലയാള സിനിമയിലേക്ക് എത്തുകയാണ്. സിനിമയുടെ ട്രെയിലർ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയമായി മാറിയിട്ടുണ്ട്. എന്നാൽ 'യക്ഷി വീണ്ടും സാരിയുടുത്തു', 'ഇതു കുറെ കണ്ടതല്ലേ' എന്നോക്കെ വിമർശനം ഉന്നയിക്കുന്നവർക്ക് മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ വിനയൻ.

തലമുറകളായി നമ്മുടെ ഭക്ഷണമായ ചോറ് ഇന്നും കഴിക്കുമ്പോൾ പുതിയ കറികൾ കൂട്ടി അതു കൂടുതൽ സ്വാദിഷ്ടമാക്കുകയല്ലേ വേണ്ടത്. അതുപോലെ നമ്മുടെ ആകാശഗംഗയേ ജീൻസ് ഇടീക്കാനും കഴിയില്ല എന്നാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വിനയൻ മറുപടി നൽകിയിരിക്കുന്നത്. വ്യക്തിപരമായി ടാർഗറ്റ് ചെയ്തുകൊണ്ടുള്ള ചിലരുടെ മോശം പരാമർശങ്ങൾക്കും വൃത്തികെട്ട കമന്റുകൾക്കും പുല്ലു വില പോലും കേരളത്തിലെ സിനിമാ ആസ്വാദകർ നൽകിയില്ല എന്നും വിനയൻ പറയുന്നു.

വളരെ ഇൻട്രസ്റ്റിംഗ് ആയ രീതിയിലാണ് ആകാശഗംഗയുടെ രണ്ടാം ഭാഗം ചിത്രീകരിച്ചിരിക്കുന്നത്. ഭയത്തിന്റെയും ആകാംക്ഷയുടെയും വേറിട്ട ആസ്വാദന തലങ്ങൾ ഈ ചിത്രത്തിൽ കാണാൻ കഴിയും. ആദ്യഭാഗത്തിൽ നിന്നും വ്യത്യസ്ഥമായ കഥാ തന്തുവാണ് ഈ സിനിമയിൽ ഉള്ളത്. നവംബർ ഒന്നിന് ചിത്രം തീയറ്ററിൽ കണ്ട് നിങ്ങൾ വിലയിരുത്തു എന്നും വിനയൻ ഫെയ്സ്ബുക്കിൽ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :