1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Murder case in Delhi

ചികിത്സിച്ചിട്ടും അസുഖം ഭേദമായില്ല; ഡോക്ടറുടെ ഭാര്യയെ രോഗി കുത്തിക്കൊലപ്പെടുത്തി

കൊലപാതകം
തന്റെ അസുഖം ഭേദമായില്ലെന്നാരോപിച്ച് ചികിത്സിച്ച ഡോക്ടറുടെ ഭാര്യയെ രോഗി കുത്തിക്കൊലപ്പെടുത്തി . ഡല്‍ഹിയിലെ ഡോക്ടര്‍ രാമകൃഷ്ണ വര്‍മ ക്ലിനിക്കില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഭാര്യയെ കുത്തിയപ്പോൾ അടുത്തുണ്ടായിരുന്ന ഇവരുടെ മകനെയും ഇയാള്‍ കുത്തി പരിക്കേല്‍പ്പിച്ചു. 
 
ത്വക്കുമായി ബന്ധപ്പെട്ട രോഗത്തിനാണ് പ്രതിയായ റഫീഖ് റഷീദ് ഡോക്ടറുടെ ക്ലിനിക്കിലെത്തിയത്. ആറുമാസം ചികിത്സിച്ചെങ്കിലും ഭേദമായില്ല. ഇതേതുടർന്ന് കോപാകുലനായ ഇയാൾ വീണ്ടും ഡോക്ടറെ കാണാനെത്തി. എന്നാൽ, അന്നേ ദിവസം ഡോക്ടറുടെ ഭാര്യയും മകനും മാത്രമാണ് ക്ലിനിക്കില്‍ ഉണ്ടായിരുന്നത്. 
 
അസുഖം ഭേദമാവാത്തതില്‍ കോപിഷ്ഠനായ പ്രതി ഡോക്ടറുടെ ഭാര്യയെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഡോക്ടറുടെ 19-കാരനായ മകനെയും ഇയാള്‍ കുത്തി പരിക്കേല്‍പ്പിച്ചെന്നും പൊലീസ് വെളിപ്പെടുത്തി. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. 
അടുത്ത ലേഖനം
ജ്യൂസ് കടയിലെ ബാലഭാസ്‌കറിന്റെ ദൃശ്യങ്ങള്‍ പ്രകാശൻ തമ്പി വാങ്ങിയെന്ന് കടയുടമയുടെ നിര്‍ണായക മൊഴി