Last Modified വെള്ളി, 7 ജൂണ്‍ 2019 (08:44 IST)
വടകരയിൽ പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചതായി പരാതി. പ്രേമാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ആക്രമികൾ അകത്തു കയറും മുൻപ് വാതലടച്ചതിനാൽ പെൺകുട്ടി പൊള്ളലേൽക്കാതെ രക്ഷപെട്ടു. സംഭവത്തിൽ നാലു പേർക്കെതിരെ പൊലീസ് കേസെടുത്തു.
വടകരയിൽ താമസിക്കുന്ന കുന്നുംപുറത്ത് ചിത്രയുടെ മകളെയാണ് ആക്രമിച്ചത്. ബുധനാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം.
വടകര പുതിയാപ്പ സ്വദേശി കല്ലനിരപറമ്പത്ത് പ്രവീൺ മകളുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ചിത്ര പറഞ്ഞു. വീടിനുള്ളിലേക്ക് ഓടിക്കയറി വാതിൽ അടയ്ക്കാൻ സാധിച്ചതിനാലാണ് രക്ഷപെട്ടതെന്നും ഇവർ പരാതിയിൽ പറയുന്നു.
പ്രവീൺ സഹോദരൻ പ്രദീപൻ, സോളമൻ, ഷിജു എന്നിവർക്കെതിരെ വടകര പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രവീൺ വേറെയും കേസുകളിൽ പ്രതിയാണ്.