ജ്യൂസ് കടയിലെ ബാലഭാസ്‌കറിന്റെ ദൃശ്യങ്ങള്‍ പ്രകാശൻ തമ്പി വാങ്ങിയെന്ന് കടയുടമയുടെ നിര്‍ണായക മൊഴി

 balabhaskar , cctv visuals , prakashan thambi , ബാലഭാസ്‌കര്‍ , പൊലീസ് , പ്രകാശന്‍ തമ്പി , അപകടം
കൊല്ലം| Last Modified വെള്ളി, 7 ജൂണ്‍ 2019 (13:41 IST)
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുണ്ടായ പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഏറുന്നു. കൊല്ലത്തെ ജ്യൂസ് കടയുടമയുടെ നിര്‍ണായക മൊഴി
ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു.


അപകടമുണ്ടാകുന്നതിന് മണിക്കൂറുകള്‍ മുമ്പ് തന്റെ കടയില്‍ നിന്ന് ബാല‌ഭാസ്‌കറും കുടുംബവും ജ്യൂസ് കഴിച്ചതായി കടയുടമ മൊഴി നല്‍കി. അപകടമുണ്ടായതിന് ശേഷം സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രകാശൻ തമ്പി കടയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുവെന്നും ഇയാള്‍ വ്യക്തമാക്കി.

സിസിടിവി ദൃശ്യങ്ങൾ പ്രകാശൻ തമ്പി നശിപ്പിച്ചതായി സംശയമുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഹാർഡ് ഡിസ്ക് പരിശോധനയ്ക്ക് അയച്ചു. 15 ദിവസത്തെ ദൃശ്യങ്ങള്‍ മാത്രമേ ഹാര്‍ഡ് ഡിസ്‌കിലുള്ളൂ.

ആദ്യം അന്വേഷിച്ച പൊലീസ് ഈ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാതിരുന്നത് കേസില്‍ പൊലീസിന്റെ വീഴ്ചയായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ബാലഭാസ്കറിന്റെ പ്രോഗ്രാം കോർഡിനേറ്ററായിരുന്ന പ്രകാശൻ തമ്പി സ്വർണക്കടത്തു കേസിൽ അറസ്റ്റിലായതോടെയാണ് ബാലഭാസ്കറിന്റെ മരണത്തിലെ അന്വേഷണം ശക്തിപ്പെട്ടത്.

അതേസമയം, തൃശ്ശൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് ബാലഭാസ്‌കറും കുടുംബവും യാത്രചെയ്ത കാര്‍ സഞ്ചരിച്ചത് അമിത വേഗതയിലായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :