അനുബന്ധ വാര്ത്തകള്
- രണ്ടാം ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി, രണ്ട് മക്കളെ കൂടെ കൂട്ടി; മകളെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച് അമ്മ
- ഇക്കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാം !
- ഇറ്റലിയിലെ അതിമനോഹരമായ ഒല്ലൊലോയി ദ്വീ[പിൽ വെറും ഒരു യൂറോയ്ക്ക് വീടുകൾ വാങ്ങാം !
- എന്തുകൊണ്ട് തെച്ചിക്കോട്ട് രാമചന്ദ്രൻ തന്നെ വേണം, കാരണങ്ങൾ നിരത്താനുണ്ട് പൂര പ്രേമികൾക്ക്
- സൗന്ദര്യ സംരക്ഷണത്തിൽ കോഫിക്കുള്ള ഈ കഴിവുകൾ ആരെയും അമ്പരപ്പിക്കും !
വിവാഹ വാഗ്ദാനം നൽകി 23കാരിയെ ഗോവയിലെത്തിച്ച് നിരന്തരം പീഡനത്തിന് ഇരായാക്കി, എതിർത്തപ്പോൾ മുടി മുറിച്ചുമാറ്റി ഒടുവിൽ ഗോവായിൽ ഉപേക്ഷിച്ച് കടന്നു. സംഭവം ഇങ്ങനെ
വിവഹ വാഗ്ദാനം നൽകി 23കാരിയെ ഗോവയിലെത്തിച്ച് നിരന്തരം പീഡനത്തിന് ഇരയക്കി യുവാവ്. സിനമയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന യുവതിയാണ് ക്രൂരതക്ക് ഇരയായത്. വിവാഹം കഴിക്കും എന്ന് ഉറപ്പു നൽകി ഗോവയിലെത്തിച്ച ശേഷമായിരുന്നു പീഡനം. മുംബൈ സ്വദേശിനിയായ യുവതി സംഭവത്തിൽ പൊലീസിൽ പരാതി നൽകി.
രണ്ടര വർഷം മുൻപാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലായതോടെ ഒരുമിച്ച് തമാസിക്കാൻ തുടങ്ങിയിരുന്നു. യുവതിയെ വിവാഹം കഴിക്കുമെന്ന് പ്രതി പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഇതോടെയാാണ് മെയ് 3ന് ഗോവയിലേക്ക് യുവാവിനൊപ്പം പോകൻ 23കാരി തീരുമാനിച്ചത്.
ഗോവയിൽ ഇരുവരും ഹോട്ടൽ മുറിയിലാണ് താമസിച്ചിരുന്നത്. ഇവിടെ വച്ച്.പ്രതി യുവതിയെ പല തവണ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഗോവയിൽ എത്തിയ ശേഷമാണ് പ്രതിക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ട് എന്ന് മനസിലക്കുന്നത്. ഇതിനെ കുറിച്ച് ചോദിച്ചതോടെ പ്രതി യുവതിയെ മർദ്ദിക്കാൻ ആരംഭിക്കുകയായിരുന്നു.
23കാരിയുടെ മുടി പ്രതി ബലമായി മുറിച്ചുമാറ്റി. ശേഷം യുവതിയെ ഗോവയിൽ തന്നെ ഉപേക്ഷിച്ച് യുവാാവ് കടക്കുകയും ചെയ്തു. ഗോവായിൽനിന്നും മുംബൈയിൽ തിരികെയെത്തിയ ശേഷം യുവതി പൊലീസിൽ പരാതി നാൽകുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതി അമിത് ഷെലറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ ഐ പി സി 376, 323, 504, 506 എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.