അനുബന്ധ വാര്‍ത്തകള്‍
- ഇറ്റലിയിലെ അതിമനോഹരമായ ഒല്ലൊലോയി ദ്വീ[പിൽ വെറും ഒരു യൂറോയ്ക്ക് വീടുകൾ വാങ്ങാം !
- എന്തുകൊണ്ട് തെച്ചിക്കോട്ട് രാമചന്ദ്രൻ തന്നെ വേണം, കാരണങ്ങൾ നിരത്താനുണ്ട് പൂര പ്രേമികൾക്ക്
- സൗന്ദര്യ സംരക്ഷണത്തിൽ കോഫിക്കുള്ള ഈ കഴിവുകൾ ആരെയും അമ്പരപ്പിക്കും !
- പറയുന്നത് ദരിദ്ര രാജ്യം എന്ന്, പക്ഷേ അക്ഷ ത്രിതീയ ദിനത്തിൽ ഇത്യക്കാർ വാങ്ങിയത് 23 ടൺ സ്വർണം
- മരണശേഷം രക്തം പുറന്തള്ളുന്ന ശരീരം? മൃതദേഹത്തില്‍ സംഭവിക്കുന്നത് മനുഷ്യന് ചിന്തിക്കാൻ കൂടി കഴിയാത്ത കാര്യങ്ങൾ !
ഇക്കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാം !
ചോര നീരാക്കി പണം ഉണ്ടാക്കിയാലും കൈയിൽ നിൽക്കുന്നില്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ? ഈ ഒരു പ്രശ്‌നം ഒട്ടുമിക്ക എല്ലാവരും അനുഭവിക്കുന്നതായിരിക്കും. പണം എത്രയുണ്ടാക്കിയാലും ആവശ്യത്തിന് നോക്കുമ്പോൾ കൈയിൽ ഒന്നും കാണില്ല. ഇതിന് പരിഹാരം തേടി അലയുന്നവരാണ് ഭൂരിപക്ഷം പേരും.
വീട്ടിൽ ധന നഷ്‌ടം സംഭവിക്കുകയാണെങ്കിൽ അത് മാറ്റാൻ ചില വഴികളുണ്ട്. വീടും പരിസരവും ശുദ്ധമായിരിക്കേണ്ടത് അത്യാവശ്യമാണ്. സൂര്യോദയത്തിന് മുൻപും സൂര്യാസ്‌തമയത്തിന് മുൻപും വീടും പരിസരവും അടിച്ച് വൃത്തിയാക്കി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
ആവശ്യമില്ലാത്ത വസ്‌തുക്കൾ, പ്രത്യേകിച്ചും ഉപയോഗ ശൂന്യമായ വസ്തുക്കൾ, പൊട്ടിയ പാത്രങ്ങള്ൾ, കേടായ വീട്ടുപകരണങ്ങൾ, ആവശ്യമില്ലാത്ത ഫര്‍ണിച്ചറുകള്‍ എന്നിവയെല്ലാം വീട്ടില്‍ നിന്നും നീക്കുന്നതാണ് ഏറെ നല്ലത്. അതുപോലെ തന്നെ, ആവശ്യമില്ലാത്ത മരുന്നുകൾ വീട്ടിൽ വയ്‌ക്കുന്നതും ദോഷകരമാണ്.
വീടു പണിയുന്നതില്‍ മുന്‍പായി കിണര്‍ കുഴിയ്ക്കുന്നതിന്റെ ഒരുദ്ദേശ്യം വീട്ടിലെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കിണറിന്റെ സ്ഥാനം കിഴക്കു വടക്കു ഭാഗത്താകുന്നത് വളരെ നല്ലതാണ്. അതുപോലെ തന്നെയാണ് വീട്ടില്‍ സന്ധ്യാനേരത്ത് നിലവിളക്കു കൊളുത്തുന്നതും. ഇത് ഐശ്വര്യവും സമ്പത്തും നിലനിർത്തുന്നതിന് സഹായിക്കും.
അടുത്ത ലേഖനം