രണ്ടാം ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി, രണ്ട് മക്കളെ കൂടെ കൂട്ടി; മകളെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച് അമ്മ

Last Modified വെള്ളി, 10 മെയ് 2019 (11:17 IST)
രണ്ടാം ഭര്‍ത്താവിനെ ഉപേക്ഷിച്ച് രണ്ട് പെണ്‍മക്കള്‍ക്കൊപ്പം കാമുകന്റെ കൂടെ പോയ യുവതി മകളെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു. അബോധാവസ്ഥയിലായ മകളെ ആശുപത്രിയിലെത്തിയപ്പോഴാണ് മദ്യം കുടിപ്പിച്ചതിന് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.

കായംകുളം സ്വദേശിയായ 34 കാരിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരും കാമുകനും ചേര്‍ന്ന് 11 കാരിയെയാണ് മദ്യം കുടിപ്പിച്ചത്. രണ്ടാമത്തെ ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് യുവതി രണ്ട് മക്കളുമായി കാമുകനൊപ്പം ഒളിച്ചോടിയത്.

യുവതിയെയും മക്കളെയും കാണാനില്ലെന്ന് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം കായംകുളം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കാമുകനുമൊത്ത് ഭക്ഷണം കഴിക്കുന്നതിനിടെയാണ് മകള്‍ക്ക് മദ്യം നല്‍കിയത്. തുടര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ഇരുവരും ചേര്‍ന്ന് ഇന്നലെ ഉച്ചയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

യുവതിയെ ജാമ്യത്തില്‍ വിട്ടു. മകളെ ഇവർക്കൊപ്പം വിടാൻ തയ്യാറാകാത്തതിനെ തുടർന്ന് കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍ ഷെറിന്‍ കെന്നടി, ജില്ലാ ശിശുക്ഷേമ സമിതിയംഗം എ.എന്‍.പുരം ശിവകുമാര്‍ എന്നിവര്‍ ഇടപെട്ട് കുട്ടികളെ മായിത്തറയിലെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :