1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. farmer attacks bank Manger in trissure

വായ്പ് പുതുക്കി നൽകിയില്ല, തൃശൂരിൽ ബാങ്ക് മനേജറെ ഇരുമ്പ് ദണ്ഡുകൊണ്ട് തലക്കടിച്ച് വീഴ്ത്തി കർഷകൻ

വാർത്തകൾ
വായ്പ അനുവദിയ്ക്കുന്നതിലുള്ള തർക്കത്തിൽ ബാങ്ക് മാനേജറെ തലയ്ക്കടിച്ചു വീഴ്ത്തി കർഷകൻ. കാട്ടൂർ സ്റ്റേറ്റ് ബാക് ഓഫ് ഇന്ത്യയ്ക് മുൻപിൽ ഇന്നലെ രാവിലെയോടെയാണ് സംഭവം ഉണ്ടായത്. ബാങ്ക് തുറക്കുന്നതിനായി എത്തിയ മ്മാനേജർ പിവി രാജേഷിനെ കർഷകനായ വിജയരാഘവൻ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ബാങ്ക് മാനേജർ പിവി രാജേഷ് ഇരിങ്ങാലക്കുടയിലെ അശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വിജയരാഘവനെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
കാർഷിക വായ്പ് നൽകുന്നതുമായി ബന്ധപെട്ട് ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. നേരത്തെ വിജയരാഘവന് വായ്‌പ അനുവദിയ്ക്കാൻ തീരുമാനമായിരുന്നു, എന്നാൽ അതിനിടെയാണ് പുതിയ മാനേജരായി രാജേഷ് എത്തുന്നത്. ലോൺ ലഭിയ്ക്കണം എങ്കിൽ പുതുക്കിയ മനദണ്ഡപ്രകാരം ചില രേഖകൾ കൂടി വേണമെന്ന് രാജേഷ് ആവശ്യപ്പെട്ടീരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ലോൺ വൈകിപ്പിയ്ക്കാൻ മാനേജർ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണം എന്ന് വിജയരാഘവൻ മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കി . 
 
About Writer
വെബ്ദുനിയ ലേഖകൻ
അടുത്ത ലേഖനം
മുന്‍ഫുട്‌ബോള്‍ താരം ഡീഗോ മറഡോണയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി