തദ്ദേശ തെരെഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിയ്ക്കും, തെരെഞ്ഞെടുപ്പ് രണ്ടുഘട്ടങ്ങളായി

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 5 നവം‌ബര്‍ 2020 (09:12 IST)
തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾ പുകയുനതിനിടെ സംസ്ഥനം തെരെഞ്ഞെടുപ്പ് ചൂടിലേയ്ക്ക്. തദ്ദേശ തെരെഞ്ഞെടുപ്പ് തീയതികൾ ഉടൻ പ്രഖ്യാപിച്ചേയ്ക്കും. ഇന്നോ നാളെയോ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ ചർച്ചകൾ പൂർത്തിയായതോടെ ഉടൻ വിജ്ഞാപനം പുറപ്പെടുവിയ്ക്കാനാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേസ തെരെഞ്ഞെടുപ്പ് നടക്കുക.

ഡിസംബർ 15നകം തെരെഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിച്ച് പുതിയ ഭരണസമിതികൾ അധികാരത്തിൽ വരും എന്നാണ് വിവരം. പ്രചരണത്തിലും വോട്ടെടുപ്പിലും പാലിയ്ക്കേണ്ട മാർഗനിർദേശങ്ങൾ വ്യക്തമാക്കി തെരെഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ തന്നെ പ്രോട്ടോകോൾ പുറത്തിറക്കിയിരുന്നു. കൊവിഡ് ബാധിതർക്ക് തപാൽ വോട്ട് ചെയ്യാൻ അനുമതി ഉണ്ടായിരിയ്ക്കും. അടുത്ത ബുധനാഴ്ചയാണ് തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ കാലാവധി അവസാനിയ്ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :