വെബ്ദുനിയ ലേഖകൻ|
Last Modified വ്യാഴം, 5 നവംബര്‍ 2020 (09:39 IST)
കൊവിഡ് പൊസിറ്റീവ് ആയ
ഉദ്യോഗർത്ഥികൾക്കും യുപി സ്കൂൾ ടീച്ചർ തസ്തികയിലേയ്ക്കുള്ള പിഎസ്‌സി പരീക്ഷ എഴുതാം. ഇതിനായി പ്രത്യേക സംവിധാനം പിഎസ്‌സി ഒരുക്കും. അടുത്ത മാസം ഏഴിനാണ് യുപി സ്കൂൾ ടീച്ചർ തസ്തികയിലേയ്ക്കുള്ള പിഎസ്‌സി പരീക്ഷ നടക്കുക. നിർദേശ പ്രകാരമുള്ള സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച ശേഷം ജില്ലാ ഓഫീസിൽ അപേക്ഷ നൽകി പരീക്ഷ എഴുതുന്നതിന് അനുമതി വാങ്ങാം. കൊവിഡ് പൊസിറ്റിവ് പോലുലുള്ള അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ പരീക്ഷാ കേന്ദ്രങ്ങൾ മാറ്റുന്നതിന് അനുമതി നൽകു. പരീക്ഷാ ദിവസം ആംബുലൻസിൽ ഇരുന്നാണ് പരീക്ഷ ഏഴുതേണ്ടത്.