തൊഴിൽ ഉടമയുടെ അനുമതിയില്ലാതെ രാജ്യംവിടാം; പുതിയ നിയമവുമായി സൗദി അറേബ്യ

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 5 നവം‌ബര്‍ 2020 (08:39 IST)
സ്വകാര്യ മേഖലയിലുള്ള വിദേശ തൊഴിലാളികൾക്ക് കൂടുതൽ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന നിയമവുമായി സൗദി അറേബ്യ, തൊഴ്ൽ കരാർ അവസാനിച്ചാൽ വിദേശികൾക്ക് സ്പോൺസർമാരുടെ അനുവാദമില്ലാതെ മറ്റു ജോലി കണ്ടെത്താനും, രാജ്യം വിടാനും വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. 2021 മാർച്ച് 14 ഓടെ ഈ നിയമം പ്രാബല്യത്തിൽ വരും. തൊഴിലാളികളും തൊഴിലുടമയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം.

തൊഴിൽ കരാർ അവസാനിയ്ക്കുന്നതോടെ വിദേശ തൊഴിലാളികൾക്ക് മറ്റൊരു ജോലി കണ്ടെത്തി സ്പോൺസർഷിപ്പ് മാറ്റാനാകും. കരാർ പുതുക്കാതെ ഫൈനൽ എക്സിറ്റ് അടിച്ച് സൗദിയിനിന്നും മടങ്ങാനുമാകും. തൊഴിലാളി പുറത്തുപോകുനതോടെ ഇതുസംബന്ധിച്ച വിവരം തൊഴിലുടമകൾക്ക് ലഭിയ്ക്കും. അതേസമയം ഗാർഹിക തൊഴിലാളികൾക്ക് ഈ നിയമം ബാധകമായിരിയ്ക്കില്ല. ഗാർഹിക തൊഴിലാളികൾക്കായി പ്രത്യേക നിയമം പാസക്കാനാണ് തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :