1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. DMK Leaders was arresred

മാനസികാസ്വാസ്ഥ്യമുള്ള 14കാരിയെ സംഘം ചേർന്ന് പീഡിപ്പിച്ച് ഗർഭിണിയാക്കി; ഡിഎംകെ നേതാവ് ഉൾപ്പെടെ നാലു‌പേർ പിടിയിൽ

വീട്ടില്‍ അമ്മയുടെയും മുത്തച്ഛന്‍റെയും കൂടെയാണ് പെണ്‍കുട്ടി താമസിക്കുന്നത്.

DMK
മാനസിക വെല്ലുവിളി നേരിടുന്ന പതിനാലുകാരിയെ സംഘം ചേര്‍ന്ന്ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയതായി പരാതി. തമിഴ്നാട്ടിലെ തിരുച്ചിയിലാണ് സംഭവം. ഡിഎംകെയുടെ പ്രാദേശിക നേതാവടക്കമുള്ള നാലുപേരാണ് കേസിലെ പ്രതികൾ‍. ഇവരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

വീട്ടില്‍ അമ്മയുടെയും മുത്തച്ഛന്‍റെയും കൂടെയാണ് പെണ്‍കുട്ടി താമസിക്കുന്നത്. അമ്മ കൂലിവേലയ്ക്കായി പോകുന്ന സമയത്താണ് ഇവര്‍ കുട്ടിയെ പീഡിപ്പിച്ചത്.സമീപ ദിവസം കുട്ടി ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.
 
ഈ സംഘം കഴി‌ഞ്ഞ ഏഴുമാസമായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ്പറയുന്നു. നിലവില്‍ പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണ്. വൈദ്യ പരിശോധനയ്ക്കായി പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
 
ഡിഎംകെ പ്രാദേശിക നേതാവായ പി സെല്‍വരാജ്, ടി സെല്‍വരാജ്, മുത്തു, രാം രാജ് എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ പി സെല്‍വരാജ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് രണ്ട് തവണ പഞ്ചായത്ത് പ്രസിഡന്‍റുമായ ആളാണ്. 
അടുത്ത ലേഖനം
ലക്ഷ്യത്തിലേക്ക് അടുത്ത് ചന്ദ്രയാൻ-2; രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയകരം