Last Modified ശനി, 31 ഓഗസ്റ്റ് 2019 (17:52 IST)
നിരവധി രോഗികളെ മരുന്നു മരുന്നുകൾ കുത്തിവച്ച് കൊലപ്പെടുത്തിയ നേഴ്സിനെതിരെ ജർമാൻ പ്രോസിക്യൂട്ടർമാർ വിശദമായ അന്വേഷണം ആരംഭിച്ചു. 27കാരനായ പുരുഷ നേഴ്സിനെതിരെയാണ് അന്വേഷണം ഊർജിതമാക്കിയത്. എന്നാൽ പ്രതിയുടെ പേരോ മറ്റു വിശദാംശങ്ങളോ അധികൃതർ പുറത്തുവിട്ടിട്ടില്ല. 'ബി' എന്ന് മാത്രമാണ് അധികൃതർ കൊലയാളിയെ വിശേഷിപ്പുക്കുന്നത്.
85 രോഗികളെ മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയ നീൽ ഹോഗലിന്റെ കേസുമായി സാമ്യമുള്ളതാണ് ജർമനിയിലെ സംഭവം. 2016 മുതൽ തന്നെ ബി മറ്റൊരു കേസിൽ അറസ്റ്റിലാണ്. ഡോക്ടർ എന്ന വ്യജേന ഹോംബർഗിലെ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചതോടെയാന് ഇയാൾ പിടിയിലായത്. ഡോക്ടർ നിർദേശിക്കാത്ത മരുന്നുകൾ രോഗികൾക്ക് നൽകിയതിനെ തുടർന്ന് ഇയാൾക്കെതിരെ ആശുപത്രി അധികൃതർ അന്വേഷണം നടത്തിവരുന്ന സമയമായിരുന്നു അത്.
2015നും 2016നും ഇടയിലാണ് ഇയാൾ രോഗികളെ മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയത് എന്നാണ് അധികൃതർ സംശയിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഏഴു മൃതദേഹങ്ങൾ അധികൃതർ പുറത്തെടുത്തു, പ്രതി കൊലപാതകത്തിനായി ഉപയോഗിച്ചിരുന്ന ചില മരുന്നുകളും രാസവസ്ഥുക്കളും കണ്ടെത്തിയിട്ടുണ്ട്.