പിഎസ്‌സി തട്ടിപ്പ്; മുന്‍ വര്‍ഷങ്ങളിലെ പരീക്ഷകളും റാങ്ക് ലിസ്‌റ്റും ക്രൈംബ്രാഞ്ച് പരിശോധിക്കും

 crime branch ,  psc exam , police , ക്രൈംബ്രാഞ്ച് , പിഎസ്‌സി , പരീക്ഷ
തിരുവനന്തപുരം| Last Modified തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2019 (18:06 IST)
പിഎസ്‌സി പരീക്ഷാതട്ടിപ്പില്‍ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. കഴിഞ്ഞ മൂന്ന് വർഷത്തെ പിഎസ്‌സി റാങ്ക് ലിസ്‌റ്റുകൾ പരിശോധിച്ച് വിവരങ്ങള്‍ നല്‍കാന്‍ പിഎസ്‌സി സെക്രട്ടറിക്ക് അന്വേഷണ സംഘം കത്തയച്ചു.

പി.എസ്.സിയോട് മുന്‍ റാങ്ക് ലിസ്റ്റുകളുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ കൈമാറാനാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റ് പരീക്ഷകളിലും സമാനമായ രീതിയിൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണിത്.

സംശായാസ്പദമായ രീതിയിലുള്ള ആരെങ്കിലും പട്ടികയില്‍ കടന്ന് കൂടിയിട്ടുണ്ടോ, പ്രതികളുമായി ബന്ധമുള്ള മറ്റാരെങ്കിലും റാങ്ക് പട്ടികയിൽ ഉണ്ടോ എന്നീ കാര്യങ്ങളും പരിശോധിക്കും.

പിഎസ്എസി പരീക്ഷാതട്ടിപ്പില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കഴിഞ്ഞ ദിവസം കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍കൂടിയാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ഫോൺ ഉപയോഗിച്ചുകൊണ്ടുള്ള തട്ടിപ്പ് ഇതാദ്യമായിരിക്കില്ല എന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് മുന്നോട്ട് പോകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :