1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. daughter killed by mother in up

ഭർത്താവ് പുതിയ വസ്ത്രം വാങ്ങി നൽകിയില്ല, അമ്മയുടെ മർദ്ദനമേറ്റ് കുഞ്ഞ് മരിച്ചു

വാർത്ത
അലിഗഡ്: ഭർത്താവിനോടുള്ള ദേഷ്യം തീർക്കാൻ കുഞ്ഞിനോട് ക്രൂരതകാട്ടി അമ്മ. അമ്മയുടെ മർദ്ദനമേറ്റ കുഞ്ഞ് മരിച്ചു. ഉത്തർപ്രദേശിലെ അലിഗഡിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഹോളി ആഘോഷത്തിന് വസ്ത്രം വാങ്ങി നൽകാത്തതിൽ ഭർത്താവിനോടുള്ള ദേഷ്യം തീർക്കാനാണ് യുവതി കുഞ്ഞിനെ മർദ്ദിച്ചത്.   
 
ഹോളി ആഘോഷങ്ങൾക്കായി പുതിയ വസ്ത്രം വാങ്ങി നൽകണം എന്ന് പിങ്കി ശർമ ഭർത്താവ് രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പുതിയ വസ്ത്രങ്ങൾ വാങ്ങാൻ രാഹുൽ കൂട്ടാക്കിയില്ല. ഇതെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും ചെയ്തിരുന്നു. ഈ ദേഷ്യം തീർക്കാനാണ് പിങ്കി പെൺകുട്ടിയെ മർദ്ദിച്ചത്.
 
മർദ്ദനത്തിനിടെ കുട്ടി മരിക്കുകയായിരുന്നു. സംഭവത്തിൽ പിങ്കി ശർമയെ കൊലപാതക കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. നാല് വർഷങ്ങൾക്ക് മുൻപാണ് രാഹുലും പിങ്കി ശർമയും വിവാഹിതരാകുന്നത്. ഇവർക്ക് മൂന്ന് വയസുള്ള ഒരു മകനുമുണ്ട്. ഇരുവരും തമ്മിൽ വഴക്കുണ്ടാവുക പതിവായിരുന്നു എന്നും അതിൽ പിങ്കി അസ്വസ്ഥയായിരുന്നു എന്നു പൊലീസ് പറഞ്ഞു. 
About Writer
വെബ്‌ദുനിയ ലേഖകൻ
അടുത്ത ലേഖനം
വിമാനയാത്രക്കിടെ ഇനി ഇന്റർനെറ്റ് ഉപയോഗിക്കാം, ഉത്തരവ് പുറത്തിറക്കി കേന്ദ്ര സർക്കാർ !