അനുബന്ധ വാര്‍ത്തകള്‍
- ഇടുക്കിയിൽ ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞുകയറി; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു
- നിർഭയ കേസ്; വധശിക്ഷ ഇനിയും നീളാൻ സാധ്യത, പതിനെട്ട് അടവും പയറ്റി പ്രതികൾ
- കൊട്ടിയൂർ പീഡനക്കേസ്; റോബിന് വടക്കുംചേരിയെ വൈദിക വൃത്തിയില്‍ നിന്നും പുറത്താക്കി
- ചേർത്തലയിൽ സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
- ഗർഭിണിയായ വളർത്തുനായയെ ബലാത്സംഗം ചെയ്തു; 19കാരൻ അറസ്റ്റിൽ
പുഴയിലേക്ക് പോകാനുണ്ടായ കാരണമെന്ത്? ദേവനന്ദ തനിച്ച് പോകില്ലെന്ന് ആവർത്തിച്ച് അമ്മ; അമ്മയില്ലാതെ എവിടേക്കും വിടാറില്ലെന്ന് ബന്ധുക്കളും
കൊല്ലം ഇത്തിക്കരയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ ആറുവയസുകാരി ദേവനന്ദയുടെ മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് ആവർത്തിച്ച് കുടുംബം. സംഭവത്തിൽ ബന്ധുക്കളുടെയും അമ്മയുടെയും മൊഴികൾ പൊലീസ് വീണ്ടും രേഖപ്പെടുത്തി. കൃത്യമായ അന്വേഷണമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും നടക്കുന്നത്.
നിമിഷനേരം കൊണ്ടാണ് കുട്ടിയെ കാണാതായത്, ദേവനന്ദയെ തട്ടിക്കൊണ്ടുപോയത് തന്നെയാണ് എന്നാണ് അമ്മ ധന്യ പറയുന്നത്. അതേസമയം, അമ്മയില്ലാതെ കുട്ടി പുറത്തേക്കെവിടെയും പോകില്ലെന്ന് മുത്തശിയും മുത്തശനും പറയുന്നുണ്ട്. ദേവനന്ദയെ ആരോ എടുത്ത് കൊണ്ട് പോയതാണെന്നാണ് ഇവരുടെ നിഗമനം.
ഒറ്റയ്ക്ക് ആ ഭഗത്തേയ്ക്ക് ഒന്നും കുട്ടി പോകില്ല. മകൾ ഷാൾ കൊണ്ട് കളിക്കുകയായിരുന്നു, അവൾ കളിക്കുന്ന ഷാളായിരുന്നു അത്. കുട്ടി ഒരിക്കലും ആറിന്റെ മറുകരയിലുള്ള ക്ഷേത്രത്തിലേക്ക് പോയിട്ടില്ല. അവളെ അങ്ങോട്ട് കൊണ്ടുപോയിട്ടേയില്ല. മൃതദേഹം കണ്ടെത്തിയ സ്ഥലം മുൻപ് കുട്ടി കണ്ടിട്ടേയില്ല. എന്റെ മറ്റൊരുഷാളും കാണാതായിട്ടുണ്ട്. അമ്മ ധന്യപറഞ്ഞു.