1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Man arrested for raping pregnant dog

ഗർഭിണിയായ വളർത്തുനായയെ ബലാത്സംഗം ചെയ്തു; 19കാരൻ അറസ്റ്റിൽ

പീഡനം
ഗർഭിണിയായ വളർത്തുനായയെ ബലാത്സംഗം ചെയ്ത 19കാരൻ അറസ്റ്റിൽ. വിര്‍ജീനിയയിലെ ഗ്ലൗസ്റ്ററിലാണ് സംഭവം. റെയ്മണ്ട് മക്ലൗഡ് ന്ന 19കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നായയുടെ ഉടമസ്ഥനായ കാസ്പര്‍ കാള്‍ട്ടന്‍ ആണ് വിവരം പൊലീസിനെ അറിയിച്ചത്.  
 
യുവാവ് തന്റെ നായയെ ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ ഫൂട്ടേജുകള്‍ കാസ്പർ പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഗർഭിണിയായ തന്റെ നായയെ യുവാവ് ബലാത്സംഗം ചെയ്ത വിവരം ഉടമസ്ഥൻ അറിഞ്ഞത്.  
 
മക്ലൗഡ് വർഷങ്ങളായി തന്റെ വീട്ടിൽ താമസിച്ച് വരികയാണ്. വീട്ടിൽ സിസിടിവി ക്യാമറയുള്ള കാര്യം അയാൾക്ക് അറിയില്ലായിരുന്നു. താൻ എന്നും സിസിടിവി ദൃശൃങ്ങൾ പരിശോധിക്കാറുണ്ടെന്നും അങ്ങനെയാണ് ഈ സംഭവം കാണുന്നതെന്നും കാൾട്ടൻ പറയുന്നു. മക്ലൗഡ് മയക്കുമരുന്നിന് അടിമയാണെന്നും വളരെ വൈകിയാണ് താൻ മനസിലാക്കിയതെന്നും അദ്ദേഹം പറയുന്നു.
 
ഫെബ്രുവരി 10 നാണ് മക്ലൗഡിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മക്ലൗഡ് തിരിച്ചുവന്ന് ഭാര്യയെ ബലാത്സംഗം ചെയ്യുകയോ കൊല്ലുകയോ ചെയ്യും. എന്നെ കൊല്ലാനും ശ്രമിക്കും. അയാൾക്ക‌് പരമാവധി ശിക്ഷ നൽകണമെന്നും ഉടമസ്ഥൻ ആവശ്യപ്പെട്ടു.
About Writer
ചിപ്പി പീലിപ്പോസ്
അടുത്ത ലേഖനം
ചേർത്തലയിൽ സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി