1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Crime

ക്രിസ്തുമസ് ദിനത്തിൽ ആൺ സുഹൃത്തിനോടൊപ്പം നടക്കാനിറങ്ങിയ പെൺകുട്ടിയെ കത്തികാട്ടി മൂവർസംഘം കൂട്ട ബലാത്സംഗത്തിനിരയാക്കി

വാർത്ത
ചമേലി: ക്രിസ്തുമസ് ദിനത്തിൽ ആൺസുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ പെൺകുട്ടിയെ മൂന്ന്‌ പേർ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. ഉത്തരാഖണ്ഡിലെ ചമേലിയിലാണ് കത്തികാട്ടി ഭീഷണിപ്പെടുത്തി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
 
ചമോലി ജില്ലയിലെ കര്‍ണപ്രയാഗിലെ ഗോചാര്‍ റോഡില്‍ വച്ച് മുന്നുപേർ കത്തിയുമായി ഇരുവരെയും അക്രമിക്കുകയായിരുന്നു. തുടർന്ന് കത്തി കാട്ടി പെൺകുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആൺ സുഹൃത്തിനോട് മടങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു. ആൺ സുഹൃത്ത് മടങ്ങിപ്പോയതോടെ മൂവരും ചേർന്ന് പെൺകുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കി.
 
സംഭവത്തിൽ പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി.   സംഭവത്തിൽ പ്രതികളായ മനോജ്, ചോട്ടു, രോഹിത് എന്നിവരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഹരിദ്വാറില്‍ താമസിക്കുന്ന പ്രതികള്‍ കര്‍ണപ്രയാഗില്‍ നിന്നും പഴയ തുണികള്‍ ശേഖരിക്കുന്നവരാണ്. 
About Writer
സുമീഷ് ടി ഉണ്ണീൻ
അടുത്ത ലേഖനം
രാഷ്ട്രീയ-സിനിമാ മേഖലകളിലെ പ്രമുഖർ അവർക്ക് വേണ്ടതുപോലെ എന്നെ ഉപയോഗിച്ചു: വെളിപ്പെടുത്തലുമായി അശ്വതി ബാബു