അനുബന്ധ വാര്‍ത്തകള്‍
- വാട്ട്സ്ആപ്പിൽ വീണ്ടും പരിഷ്കാരം, ഇത്തവണ ആളുകൾ ഏറെ ഇഷ്ടപ്പെടുന്നത് !
- ഓപ്പോയുടെ ഈ സ്മാർട്ട്ഫോണിന് വീണ്ടും വില കുറച്ചു !
- ജിയോയിൽ വമ്പൻ ന്യൂയർ ഓഫർ, 399 രൂപക്ക് റീചാർച്ച് ചെയ്താൽ പണം മുഴുവൻ തിരികെ !
- ഇത് ചെറിയ കളിയല്ല, കേരളാ പൊലീസിലെ ട്രോളൻമാരെക്കുറിച്ച് പഠിക്കാൻ മൈക്രോസോഫ്റ്റ് !
- വടിവൊത്ത ശരീരമാണോ ആഗ്രഹിക്കുന്നത് ? മുന്തിരി ഇങ്ങനെ കഴിക്കൂ !
പുതുവർഷം ഗുണകരമാക്കാൻ ചിത്തിര നക്ഷത്രക്കാർ ചെയ്യേണ്ടത് ഇത്രമാത്രം !
ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2018ൽ നിന്നും 2019ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോരുത്തരും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. വർഷാരംഭം മുതൽ തന്നെ ഗുണങ്ങൾ ലഭിക്കാൻ ഇത് നമ്മേ സഹായിക്കും. എന്നാൽ എല്ലാവരും ഒരേ കർമ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ച് ചെയ്യേണ്ട കർമ്മങ്ങൾ മാറ്റം വരും.
ചിത്തിര നക്ഷത്രക്കാർ പുതുവർഷം ഗുണകരമാക്കുന്നതിന് സുബ്രഹ്മണ്യ സ്വാമിയുടെയും വിഘ്നേശ്വരന്റെയും പ്രീതിയാണ് സ്വന്തമാക്കേണ്ടത്. ഇതിനായി സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും കുമാരസൂക്ത പുഷ്‌പാഞ്ജലി കഴിക്കുന്നതും ഏറെ നല്ലതാണ്.
നിത്യവും ഗണനായകാനായ ഗണപതിയെ വന്ദിക്കുന്നത് ചിത്തിര നക്ഷത്രക്കാർക്ക് ഗുണം ചെയ്യും. ഗണേശ പ്രീതിക്കായി മന്ത്രങ്ങൾ ജപിക്കാം. വീട്ടിൽ ഗണപതി ഹോമം നടത്തുന്നതും ചിത്തിര നക്ഷത്രക്കാർക്ക് പുതുവർഷം ഗുണകരമാക്കാൻ സഹായിക്കും.