ഓപ്പോയുടെ ഈ സ്മാർട്ട്ഫോണിന് വീണ്ടും വില കുറച്ചു !

സുമീഷ് ടി ഉണ്ണീൻ| Last Modified ശനി, 29 ഡിസം‌ബര്‍ 2018 (18:09 IST)
ഓപ്പോയുടെ A3sന് വീണ്ടും വില കുറച്ചിരിക്കുകയാണ് കമ്പനി. വെറും 10,990 രൂപക്കാണ് ഇപ്പോൾ വിൽക്കുന്നത്. ഓപ്പോയുടെ എൻ‌ട്രി ലെവൽ ഫോണുകളിലൊന്നാണ് A3s. 12,990 രൂപയായിരുന്ന ഫോണിന് ആദ്യം 1000 രൂപ കമ്പനി കുറച്ചിരുന്നു. ഇപ്പോൾ രണ്ടാം തവണയും 1000 രൂപ വിലയിൽ കുറവ് വരുത്തിയിരിക്കുകയാണ്.

2 ജി ബി റാം 16 ജി ബി സ്റ്റോറേജ്, 3 ജി ബി റാം 32 ജി ബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളായാണ് A3s വിപണിയിൽ ഉള്ളത്. .6.2 ഇഞ്ച് എച്ച്‌ ഡി സൂപ്പര്‍ ഫുള്‍ സ്‌ക്രീന്‍' ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.

13 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും 2 മെഗാപിക്സലിന്റെ സെക്കൻഡറി ഡെപ്ത് സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകാണ് ഫോണിൽ എടുത്തുപറയേണ്ട സവിശേഷത. ആൻഡ്രോയിഡ് 8.1 ഓറിയോയിലാണ് ഫോൺ പ്രവർത്തിക്കുക 4230 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :