അനുബന്ധ വാര്‍ത്തകള്‍
- ഭാരമുള്ള പാഠപുസ്തകങ്ങൾ സ്കൂളിൽ തന്നെ സൂക്ഷിക്കാൻ സംവിധാനം ഒരുക്കണം; കുട്ടികൾ ചുമട്ടുകാരല്ലെന്ന് ഹൈക്കോടതി
- ഐ ജി മനോജ് എബ്രഹാം അന്തസ്സില്ലാത്ത പൊലീസ് നായയെന്ന് ബി ഗോപാലകൃഷ്ണൻ, ശബരിമലയിൽ എത്ര പൊലീസിനെ ഇറക്കിയാലും ഇരട്ടി ഭക്തരെ എത്തിക്കുമെന്നും ഭീഷണി
- ‘ഒരു മുഖ്യമന്ത്രി ഇത്ര കരുതലോടെ തന്റെ ജനതയെ എഡ്യൂക്കേറ്റ് ചെയ്യുന്നത് ഒരു പക്ഷേ കേരള ചരിത്രത്തിലാദ്യമായിരിക്കും, പിണറായി വിജയൻ മികച്ച അധ്യാപകനുമാണ്‘’- ശാരദക്കുട്ടി
- ശബരിമല: ജുഡീഷ്യൽ അന്വേഷണം സർക്കാരിന്റെ വിവേചനാധികാരം, ഇടപെടാനാകില്ലെന്ന് ഹൈക്കോടതി
- 'ചേട്ടാ തെറ്റുപ്പറ്റിപ്പോയി, ക്ഷമിക്കണം'- ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ ഭാര്യ
ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിന് വേണ്ടി നോമ്പുനോറ്റ് ഭാര്യ; അതേദിവസം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്
ഗുഡ്ഗാവ്: ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനു വേണ്ടി ഉത്തരേന്ത്യയില്‍ സ്ത്രീകള്‍ ആചരിക്കുന്ന 'കര്‍വാ ചൗത്' നോമ്പ് നോറ്റ യുവതിയെ ഭർത്താവ് തന്നെ കൊലപ്പെടുത്തി. ഫരീദാബാദിലെ അന്‍സല്‍ വാലി വ്യൂ സൊസൈറ്റിയില്‍ ശനിയാഴ്ചയാണ് സംഭവം. ബാങ്ക് ഉദ്യോഗസ്ഥയായ 32കാരി ദീപിക ചൗഹാനെയാണ് ഭർത്താവ് വിക്രം ചൌഹാൻ എട്ടാം നിലയിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയത്.
'കര്‍വാ ചൗത്' നോമ്പ് നോറ്റിരുന്നെങ്കിലും ഇരുവരും തമ്മിൽ സംഭവ ദിവസം വഴക്കുണ്ടായിരുന്നു. ഇതിന്റെ ദേശ്യത്തിൽ ഭാര്യയെ വിക്രം ചൌഹാൻ താമസിക്കുന്ന ഫ്ലാറ്റിന്റെ ബാൽക്കണിയിൽനിന്നും തള്ളി തഴെയിടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്. നാലു വയസ്സുള്ള പെണ്‍കുട്ടിയും ആറുമാസം പ്രായമുള്ള ആണ്‍കുട്ടിയും ഇവർക്കുണ്ട്. എന്നാൽ ഇരുവരുടെയും ബന്ധത്തിൽ അടുത്തിടെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇവര്‍ താമസിക്കുന്ന സൊസൈറ്റിയിലെ വിവാഹിതയായ ഒരു സ്ത്രീയുമായി വിക്രം അടുപ്പത്തിലായിരുന്നുവെന്നും ഇതെ ചൊല്ലി ഇവർ വഴക്കിടാറുണ്ടെന്നും ദീപികയുടെ പിതാവ് ഹരികൃഷ്ണന്‍ അഹൂജ പറഞ്ഞു
അവിഹിത ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ കെട്ടിടത്തിൽ നിന്നും തള്ളി താഴെയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽനിന്നും പൊലീസിന് ബോധ്യപ്പെട്ടിരിക്കുന്നത്. സഭവത്തിൽ വിക്രം ചൌഹാനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.