Sumeesh|
Last Modified ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (13:24 IST)
കൊച്ചി: ശബരിമലയിൽ സുരക്ഷ ചുമതലയുള്ള ഐ ജി മനോജ് എബ്രഹാം അന്തസ്സില്ലാത്ത പൊലീസ് നായയാണെന്ന് ബി ജെ പി നേതാവ് ബി ഗോപാല കൃഷണൻ. ശബരിമലയിലെ മുഴുവൻ സംഘർഷങ്ങൾക്കും കാരണം ഐ ജി മനോജ് എബ്രഹാമാണെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു
ശബരിമലയിൽ അക്രമമുണ്ടാക്കിയത് മനോജ് എബ്രഹമാണ്. എന്നിട്ട് അത് ഭക്തരുടെ മേൽ കെട്ടിവച്ചു. ഇനിയൊരു പ്രമോഷൻ ലഭിക്കണമെങ്കിൽ മനോജ് എബ്രഹാം കേന്ദ്ര ട്രിബ്യൂണലിൽ പോകേണ്ടിവരും. മനോജ് എബ്രഹാമിനെതിരെ പരാതി നൽകും ശബരിമലയിൽ എത്ര പൊലീസുകാരെ ഇറക്കിയാലും അതിന്റെ ഇരട്ടി ഭക്തരെ ബി ജെ പി എത്തിക്കുമെന്നും ഗോപാല;കൃഷ്ണൻ പറഞ്ഞു.