അനുബന്ധ വാര്‍ത്തകള്‍
- കടുക് ഒരു നിത്യൌഷധം !
- വീടിന്റെ വാതിലിൽ സ്വാസ്തിക് ചിഹ്നം സ്ഥാപിച്ചാൽ ?
- ഒൻപത് വയസുകാരിയെ മധുരം നൽകി വശീകരിച്ച് യുവാവ് പീഡനത്തിനിരയാക്കി
- പ്രളയത്തെ നേരിടാൻ കേരളത്തോടൊപ്പം സുപ്രീംകോടതിയും: എല്ലാ ജഡ്ജിമാരും 25,000 രൂപാവീതം ദുരിതാശ്വാസനിധിയിലേക്ക് നൽകും
- ജർമനിയിൽ പോയത് അനുമതിയോടെ; താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് മന്ത്രി കെ രാജു
പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ അക്രമികളെ വളർത്തുനായ കടിച്ചോടിച്ചു, കത്തികൊണ്ട് കുത്തേറ്റിട്ടും പെൺകുട്ടിക്ക് സംരക്ഷണം നൽകി വളർത്തുനായ
ഭോപ്പാൽ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ അക്രമികളെ കടിച്ചോടിച്ച് വളർത്തുനായ. മധ്യപ്രദേശിലെ സഗാർ ജില്ലയിലെ കരീല ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ ഐഷു അഹിര്‍വാര്‍, പണ്ഡിറ്റ് അഹിര്‍വാര്‍ എന്നിവരെ പൊലീസ് പിടികൂടി.
കൊതുകിനെ തുരത്തുന്നതിന് പുക കുട്ടാനായി വീടിനു പുറത്തിറങ്ങിയ പെൺകുട്ടിയെ പ്രതികൾ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഒരു കുടിലിൽ എത്തിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ വളർത്തുനായ അക്രമികളിൽ ഒരാളുടെ കാലിൽ കടിച്ചു.
അക്രമികൾ നായയെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചെങ്കിലും കടിവിടാൻ നായ തയ്യാറായില്ല. നായയുടെ കുരകേട്ട് നാട്ടുകാർ ഓടിക്കുടിയതോടെ അക്രമികൾ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസിടുത്തിട്ടുണ്ട്.