യുവാവിന്റെ ദുരൂഹ മരണം; യുവതിയെ ജനക്കൂട്ടം തല്ലിച്ചതച്ച് നഗ്നയാക്കി തെരുവിലൂടെ നടത്തിച്ചു

യുവാവിന്റെ ദുരൂഹ മരണം; യുവതിയെ ജനക്കൂട്ടം തല്ലിച്ചതച്ച് നഗ്നയാക്കി തെരുവിലൂടെ നടത്തിച്ചു

 murder woman , police , woman thrashed , mob attack , ജനക്കൂട്ടം , പൊലീസ് , യുവതി , ആക്രമണം , കൊല
പട്‌ന| jibin| Last Modified ചൊവ്വ, 21 ഓഗസ്റ്റ് 2018 (13:11 IST)
കൊലപാതക കുറ്റം ആരോപിച്ച് യുവതിയെ ജനക്കൂട്ടം തല്ലിച്ചതച്ച് നഗ്നയാക്കി തെരുവിലൂടെ നടത്തിച്ചു. തിങ്കളാഴ്ച ബിഹാറിലെ ഭോജ്പുരി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. ആക്രമം നടത്തിയ 15പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

പ്രദേശത്തെ ഒരു യുവാവിന്റെ മരണത്തോടെയാണ് ജില്ലയിലെ ചില ഭാഗങ്ങളില്‍ അക്രമങ്ങള്‍ അരങ്ങേറിയത്. വിമലേഷ് സാഹ് എന്ന 19കാരനെ ഞായറാഴ്‌ച മുതല്‍ കാണാനില്ലായിരുന്നു. തിങ്കളാഴ്‌ച രാവിലെ യുവാവിന്റെ മൃതദേഹം സമീപത്തെ റെയില്‍‌വെ ട്രാക്കില്‍ നിന്നും കണ്ടെത്തിയതോടെയാണ് ജനക്കൂട്ടം അക്രമാസക്തമായത്.

ഗതാഗതം തടയുകയും കടകള്‍ക്ക് തീവയ്‌ക്കുകയും ചെയ്‌ത അക്രമികള്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. ഇതിനിടെ സമീപത്തെ ഒരു കെട്ടിടത്തില്‍ നിന്നും ഒരു കൂട്ടമാളുകള്‍ യുവതിയെ പിടികൂടി ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന്
അവശയായ യുവതിയെ നഗ്നയാക്കി തെരുവിലൂടെ നടത്തിക്കുകയുമായിരുന്നു.

തന്നെ ഉപദ്രവിക്കരുതെന്ന് യുവതി അപേക്ഷിച്ചെങ്കിലും അക്രമികള്‍ മര്‍ദ്ദനം തുടര്‍ന്നു. വിവരമറിഞ്ഞ് പൊലീസ് എത്തിയാണ് യുവതിയെ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനക്കൂട്ടം ട്രെയിനിന് കല്ലെറിയുകയും പൊലീസിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയും ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :