ജർമനിയിൽ പോയത് അനുമതിയോടെ; താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് മന്ത്രി കെ രാജു

Sumeesh| Last Modified തിങ്കള്‍, 20 ഓഗസ്റ്റ് 2018 (19:24 IST)
തിരുവനന്തപുരം: ജർമനി സന്ദർസനത്തിന് ശേഷം മന്ത്രി കെ രാജു കേരളത്തിൽ തിരിച്ചെത്തി. പാർട്ടിയുടെയും സർക്കാറിന്റെ അനുമതിയോടെ തന്നെയാണ് താൻ ജർമനിക്കു പോയതെന്ന് കെ രാജു വ്യക്തമാക്കി.

മൂന്നു മാസങ്ങൾക്ക് മുൻപ് നിശ്ചയിച്ച പരിപാടിയാണ് ജർമനിയിലേത്. പോകുന്ന വിവരം എല്ലാവരെയും അറിയിച്ചിരുന്നു. നിയമപരമായ അനുമതിയും വാങ്ങിയിരുന്നു. താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് തിരിച്ചെത്തിയ ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആഗസ്റ്റ് 16നാണ് കെ രാജു ജർമ്മനിയിലേക്ക് യാത്ര തിരിക്കുന്നത്. ഈമാസം 22 വരെയായിരുന്നു സന്ദർശനം. എന്നാൽ ഉടൻ കേരളത്തിൽ തിരികെയെത്താൻ പാർട്ടിയും മുഖ്യമന്ത്രിയും നിർദേശം നൽകിയതിനെ തുടർന്നാണ് മന്ത്രി യാത്ര വെട്ടിച്ചുരുക്കി തിരികെ എത്തിയത്.

കേരളം കടുത്ത പ്രളയം നേരിടുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങാൾക്ക് കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രി ജർമനി സന്ദർശനത്തിന് പോയത് വലിയ വിവദങ്ങൾക്ക് വഴിവെച്ചിരുന്നു. കെ രാജുവിന്റെ ഭാഗത്തുനിന്നുണ്ടായത് വലിയ വീഴ്ചയാണെന്നും പാർട്ടി ഇക്കാര്യത്തിൽ വിശദീകരണം തേടുമെന്നും നേരത്തെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :