1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Crime

അന്യജാതിക്കാരനെ പ്രണയിച്ചതിന് മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊന്നു

വാർത്ത
ലക്‌നൗ : അന്യജാതിക്കാരനെ പ്രണയിച്ചതിന് ഉത്തര്‍പ്രദേശില്‍ അച്ഛന്‍ മകളെ കഴുത്ത് ഞെരിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഭീരമേഖലയിലെ ദൗലക്പൂരില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ദത്താറാം എന്നായളാണ് 21കാരിയായ മകള്‍ പൂജയെയെ കൊലപ്പെടുത്തിയത്. 
 
അന്യ ജാതിക്കാരനായുള്ള യുവാവുമായി മകളുടെ പ്രണയ ബന്ധം ദത്താറാം എതിര്‍ത്തിരുന്നു. എന്നാല്‍, മകളും കാമുകനും പിതാവിന്റെ എതിർപ്പ് വകവെക്കാതെ നിയമപരമായി വിവാഹിതരാകാന്‍ കോടതിയില്‍ അപേക്ഷ നൽകുകയായിരുന്നു. അതിന്റെ പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
 
കൊലപാതകത്തിനു ശേഷം ദത്താറാം പൊലീസ് സ്റ്റേഷനില്‍  കീഴടങ്ങുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
 
അടുത്ത ലേഖനം
‘കീഴാറ്റൂരിലെ ഇടപെടലിന് പിന്നില്‍ ഒരു മലയാളി മന്ത്രി, കേന്ദ്രം ഫെഡറല്‍ സംവിധാനം മറക്കുന്നു’; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി