അനുബന്ധ വാര്‍ത്തകള്‍
- ക്രൈം നോവലെഴുതാനാണ് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയതെന്ന് പ്രതിയുടെ കുറ്റസമ്മതം
- യുവതിയുടെ അഴുകിയ മൃതദേഹം ഫ്ലാറ്റിലെ വാർഡ്രോബിനുള്ളിൽ; കാമുകനെ പൊലീസ് ചോദ്യം ചെയ്യുന്നു
- ഇടുക്കി എസ് പി ഓഫീസിനു സമീപം യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി
- സാമൂഹ്യമാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള നീക്കത്തിൽ നിന്നും പിൻവാങ്ങുന്നതായി കേന്ദ്രം സുപ്രീം കോടതിയിൽ
- ജെറ്റ് എയർവേയ്സിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാനൊരുങ്ങി കമ്പനി
സൈബീരിയയില്‍ പെട്ടന്ന് സൂര്യനെ കാണാതായി; മൂന്നു മണിക്കൂറോളം സംഭവിക്കുന്നത് എന്തെന്നറിയാതെ ജനം
സൈബീരിയ: ഉത്തര ധ്രുവത്തോട് ചേര്‍ന്ന് കിടക്കുന്ന രാജ്യമായ സൈബീരിയയിൽ പകൽ പെട്ടന്ന് സൂര്യൻ അപ്രത്യക്ഷമായി. പെട്ടന്ന് അന്തരീക്ഷമാകെ ഇരുട്ടിൽ മൂടുകയായിരുന്നു. മൂന്നു മണിക്കൂറോളം സംഭവിക്കുന്നതെന്താണെന്നാറിയതെ പകലിലെ ഇരുട്ടിൽ ആളുകൾ പരിഭ്രാന്തരായി.
രാവിലെ 11 മണി കഴിഞ്ഞതോടെ അന്തരീക്ഷമാകെ ഇരുട്ട് മൂടുകയായിരുന്നു. പിന്നീട് 2 മണിയോടെയാണ് സൂര്യം പ്രത്യക്ഷപ്പെട്ടത്. വെളിച്ചം വീഴുമ്പോൾ അന്തരീക്ഷത്തിലാകെ ചാരവും പൊടിയും പുകയും നിറഞ്ഞിരുന്നു. ഇവയാണ് സൂര്യനെ മറച്ച് പ്രദേശമാകെ ഇരുട്ടിലാക്കിയത് എന്ന് പിന്നീട് കണ്ടെത്തി.
റഷ്യയിലെ ചില മേഖലയിലുണ്ടായ കാട്ടുതീയുടെ ചാരവും പുകയും ധ്രുവക്കാറ്റിലൂടെ സൈബീരിയയെ മൂടിയതോടെ സൂര്യൻ മറയപ്പെടുകയായിരുന്നു. മൂന്നു മണിക്കൂറോളം ആളുകളെ വലിയ രീതിയിൽ ഇത് ഭീതി പരത്തി.