Sumeesh|
Last Modified വെള്ളി, 6 ജൂലൈ 2018 (14:03 IST)
ലക്നൌ: ഉത്തർപ്രദേശിലെ ഉന്നാവിൽ വീണ്ടും കൂട്ടബലാത്സംഗം. മൂന്നു പേർ പേർ ചേർന്ന് യുവതിയെ പീഡിപ്പിക്കുകയും. ദൃശ്യങ്ങൽ പകർത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ പ്രചരിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചതായി ദേശീയ മാധ്യമൾ റിപ്പോർട്ട് ചെയ്യുന്നു.
ഉന്നാവിലെ ഗംഗാഘട്ട് ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. പെൺകുട്ടിയെ വീട്ടിൽ നിന്നും വലിച്ചിഴച്ച് കാടിനു സമീപത്ത് കൊണ്ടുപോയി മൂന്നു പേർ ചേർന്ന് പീഡിപ്പിക്കുകയും മറ്റൊരാൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
പീഡനത്തിന്റെ ദൃശ്യങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് ഇതിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണ് പൊലീസ് ഇപ്പോഴെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നോർത്ത് ഉന്നാവ് എസ് പി അനൂപ് സിങ് വ്യക്തമാക്കി. സംഭവത്തിൽ രാഹുൽ, ആകാശ് എന്നീ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.