അനുബന്ധ വാര്ത്തകള്
- ഐസിയു ബെഡുകളിൽ ക്ഷാമമുണ്ടാകും, വെന്റിലേറ്ററുകൾ കുറയും, സ്ഥിതി ഗുരുതരമാകുന്നതിനിടെ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
- ഒറ്റ ദിവസം 10,956 രോഗബാധിതർ, 396 മരണം, രാജ്യം അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നു
- പണമായി ഇല്ലെങ്കിൽ കാർഡ് ഉപയോഗിച്ച് പിഴയടച്ചോളു, ഇ-പോസ് യന്ത്രവുമായി മോട്ടോർ വാഹന വകുപ്പ്
- ആദ്യരാത്രിയിൽ നവവധുവിനെ കമ്പിപ്പാരകൊണ്ട് കൊലപ്പെടുത്തി ഭർത്താവ് തൂങ്ങിമരിച്ചു
- ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷത്തിലേയ്ക്ക്
എപ്പോഴും മുത്തച്ഛനും മുത്തശ്ശിയ്ക്കും ഒപ്പം, തന്നോട് സ്നേഹമില്ല, ആറുവയസുകാരനെ അമ്മ കുത്തിക്കൊന്നു
മുത്തച്ഛനോടും മുത്തശ്ശിയോടും സ്നേഹക്കൂടുതൽ കാണിച്ചതിലുള്ള പകയിൽ സ്വന്തം മകനെ കറിക്കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പഞ്ചാബിലെ ജലന്ധറിൽ ഷാഹ്കോട്ടിലാണ് ക്രൂരമായ സഭവം ഉണ്ടായത്. 30 കരിയായ കുൽവീന്ദർ കൗറാണ് മകൻ അർഷ്പ്രീതിനെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ രണ്ടാംനിലയിൽനിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി ചിത്സയിലാണ്. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായത്.
ഭർത്താവിന്റെ മാതാാപിതാക്കൾക്ക് ഒപ്പമാണ് കുൽവീന്ദറും മകനും താമസിച്ചിരുന്നത്. മുത്തച്ഛനും മുത്തശ്ശിയ്ക്കും ഒപ്പമാണ് മകൻ എപ്പോഴും സമയം ചിലവഴിയ്ക്കാറുള്ളത്. ഇത് കുൽവീന്ദറിനെ അസ്വസ്ഥയാക്കിയിരുന്നു. തിങ്കളാഴ്ച ഭക്ഷണം കഴിച്ച ശേഷം അർഷ്പ്രീത് മുത്തച്ഛന്റെയും മുത്തശ്ശിയുടെയും മുറിയിലേക്ക് പോയത് കുൽവീന്ദറിഷ് ഇഷ്ടപ്പെട്ടില്ല. മകനെ അവിടെ നിന്നും സ്വന്തം മുറിയിലേക്ക് കൊണ്ടുവന്ന ശേഷം യുവതി കുഞ്ഞിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
രണ്ട് തവണ കുൽവീന്ദർ മകനെ കുത്തി. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിവന്ന മുത്തച്ഛനും മുത്തശ്ശിയും ചേർന്ന് ഉടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ വച്ച് കുട്ടി മരണപ്പെടുകയായിരുന്നു. ഈസമയം വീടിന്റെ രണ്ടാംനിലയിൽനിന്നും ചാടി കുൽവീന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവതിയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.