ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷത്തിലേയ്ക്ക്

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 12 ജൂണ്‍ 2020 (17:08 IST)
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷത്തോട് അടുക്കുകയാണ്. 75,83,521 പേർക്കാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 4,23,082 ആയി. 38,33,166 പേർ രോഗമുക്തി നേടി. ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള രാജ്യങ്ങളിൽ ഇന്ത്യ നാലാം, സ്ഥാനത്തെത്തി. 2,91,409 രോഗബാധിതരുള്ള ബ്രിട്ടണെ മറികടന്നാണ് ഇന്ത്യൻ നാലാം സ്ഥാനത്ത് എത്തിയത്.

2,97,436 പേർക്കാണ് ഇന്ത്യയിൽ രോോഗബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. 20.7 ലക്ഷമാണ് അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം. 7.75 ലക്ഷം പേർക്ക് ബ്രസീലിൽ വൈറസ് ബാധ സ്ഥിരീകരിച്ചു. 5.02 ലക്ഷമാണ് മുന്നാം സ്ഥാനത്തുള്ള റഷ്യയിൽ രോഗബാധിതരുടെ എണ്ണം. 30000 ലധികം പേർക്കാണ് ബ്രസീലിൽ ദിവസേന രോഗബാധ സ്ഥിരീകരിയ്ക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 23,000 പേര്‍ക്കാണ് അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്. റഷ്യയില്‍ 8779. പേർക്ക് കഴിഞ്ഞ ദിവസം മാത്രം രോഗബാധ സ്ഥിരീകരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :