ഒറ്റ ദിവസം 10,956 രോഗബാധിതർ, 396 മരണം, രാജ്യം അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നു

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 12 ജൂണ്‍ 2020 (17:07 IST)
കഴിഞ്ഞ 24 മണിക്കുറിനിടെ 10,956 പേർക്ക് രോഗബാധ, ഇത് ആദ്യമായാണ് ഒറ്റ ദിവസം രാജ്യത്ത് 110,000 നടുത്ത് ആളുകൾക്ക് രോഗബധ സ്ഥിരീകരിയ്ക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 2,97,535 ആയി ഉയർന്നു, 396 പേരാണ് കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങൾ 8,498 ആയി.

1,41,842 പേരാണ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. 1,47,195 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം 97,640 ആയി. 38,716 പേർക്കാണ് തമിഴ്നാട്ടിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള രാജ്യങ്ങളിൽ ഇന്ത്യ നാലാം സ്ഥാനത്തെത്തി, ബ്രിട്ടനെ മറികടന്നാണ് ഇന്ത്യൻ നാലാംസ്ഥാനത്തെത്തിയത്. 2,91,588 പേർക്കാണ് ബ്രിട്ടണിൽ രോഗബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്,



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :