അനുബന്ധ വാര്‍ത്തകള്‍
- നിങ്ങൾ ആദ്യം റേഡിയോ കാണലും, പേപ്പർ വായിക്കുന്നതും നിർത്തു, ഓസീസ് ടീമിനെതിരെ രൂക്ഷവിമർശനവുമായി അലൻ ബോർഡർ
- രോഹിത് കോലിയുടെ മാതൃക പിന്തുടരുന്നു, സ്വന്തമായി ഒന്നും ആവിഷ്കരിച്ചിട്ടില്ലെന്ന് ഗംഭീർ
- സ്പിൻ പിച്ചിൽ ഇന്ത്യയെ ഇന്ത്യയിൽ തോൽപ്പിക്കുന്നത് അസാധ്യം: റമീസ് രാജ
- മൂന്നാം ടെസ്റ്റിൽ വിജയിച്ചാൽ ചരിത്രം, രോഹിത്തിന് മുന്നിൽ വമ്പൻ റെക്കോർഡ്
- ഏകദിന ലോകകപ്പ്: ഇന്ത്യയുടെ പദ്ധതികളില്‍ സഞ്ജുവില്ല !
നാണംകെട്ട് പാക്കിസ്ഥാന്; വനിത ട്വന്റി 20 യില്‍ ഇംഗ്ലണ്ടിനോട് വന്‍ തോല്‍വി
വനിത ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനോട് വന്‍ തോല്‍വി വഴങ്ങി പാക്കിസ്ഥാന്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 114 റണ്‍സിനാണ് പാക്കിസ്ഥാന് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാന് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടപ്പെടുത്തി 99 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നോക്കൗട്ട് കാണാതെ പുറത്തായ പാക്കിസ്ഥാന് ഇംഗ്ലണ്ടിനെതിരായ കൂറ്റന്‍ തോല്‍വി ഇരട്ട പ്രഹരമായി. വനിത ട്വന്റി 20 ലോകകപ്പിലെ ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറും ഏറ്റവും ഉയര്‍ന്ന മാര്‍ജിനിലുള്ള വിജയവുമാണ് ഇംഗ്ലണ്ട് പാക്കിസ്ഥാനെതിരെ സ്വന്തമാക്കിയത്.
ഗ്രൂപ്പ് എയില്‍ നിന്ന് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഗ്രൂപ്പ് ബിയില്‍ നിന്ന് ഇംഗ്ലണ്ടും ഇന്ത്യയുമാണ് സെമി ഫൈനലില്‍ കയറിയിരിക്കുന്നത്. ഫെബ്രുവരി 23 വ്യാഴാഴ്ചയാണ് ആദ്യ സെമി. ഇന്ത്യയ്ക്ക് ഓസ്ട്രേലിയയാണ് എതിരാളികള്‍. രണ്ടാം സെമി ഫെബ്രുവരി 24 വെള്ളിയാഴ്ച, ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍. ഫെബ്രുവരി 26 ന് ഫൈനല്‍.