രോഹിത് കോലിയുടെ മാതൃക പിന്തുടരുന്നു, സ്വന്തമായി ഒന്നും ആവിഷ്കരിച്ചിട്ടില്ലെന്ന് ഗംഭീർ

അഭിറാം മനോഹർ| Last Modified ചൊവ്വ, 21 ഫെബ്രുവരി 2023 (19:18 IST)
ഇന്ത്യൻ നായകനായ രോഹിത് ശർമയുടെ ക്യാപ്റ്റൻസി മുൻഗാമിയായ വിരാട് കോലിയിൽ നിന്നും ഒരു വ്യത്യാസവുമില്ലാത്തതാണെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. രോഹിത് മികച്ച നായകനാണെന്നാണ് എപ്പോഴും വിശ്വസിക്കുന്നത്. പക്ഷേ നിലവിൽ കോലിയുടെയും രോഹിത്തിൻ്റെയും ശൈലികൾ തമ്മിൽ യാതൊരു വ്യത്യാസവുമില്ല.

പ്രത്യേകിച്ച് ടെസ്റ്റിൽ കോലിയുടെ അതേ ശൈലി തന്നെയാണ് രോഹിത് പിന്തുടരുന്നത്. അശ്വിനെയും ജഡേജയേയും കൈകാര്യം ചെയ്യുന്ന കാര്യം വെച്ച് നോക്കുമ്പോൾ രണ്ടുപേരുടെയും ക്യാപ്റ്റൻസി തമ്മിൽ ഒരുപാട് സാമ്യമുണ്ട്. ഓസീസിനെയും ദക്ഷിണാഫ്രിക്കയെയും ഇംഗ്ലണ്ടിനെയും അവരുടെ നാട്ടിൽ തോൽപ്പിക്കുക എന്നതാണ് രോഹിത്തിൻ്റെ മുന്നിലുള്ള യഥാർഥ വെല്ലുവിളിയെന്നും പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :