1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rohit is one step closer to big record

മൂന്നാം ടെസ്റ്റിൽ വിജയിച്ചാൽ ചരിത്രം, രോഹിത്തിന് മുന്നിൽ വമ്പൻ റെക്കോർഡ്

രോഹിത്
ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പര ആദ്യ രണ്ട് ടെസ്റ്റിലെ ഉജ്ജ്വല വിജയത്തോടെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. സമ്പൂർണ്ണമായ ആധിപത്യത്തോടെയായിരുന്നു രണ്ട് ടെസ്റ്റിലെയും ഇന്ത്യൻ വിജയങ്ങൾ. 4 മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരാനാകും ഇന്ത്യ ശ്രമിക്കുക. മൂന്നാം ടെസ്റ്റ് മത്സരം കൂടി വിജയിക്കാനായാൽ വമ്പൻ റെക്കോർഡാണ് ഇന്ത്യൻ നായകനെ കാത്തിരിക്കുന്നത്.
 
ഓസീസിനെതിരായ അടുത്ത മത്സരം കൂടി വിജയിക്കാനായാൽ നായകനെന്ന നിലയിൽ ആദ്യ 5 ടെസ്റ്റ് മത്സരങ്ങളിൽ വിജയിക്കുന്ന ആദ്യ ക്യാപ്റ്റൻ എന്ന റെക്കോർഡ് രോഹിത്തിന് സ്വന്തമാകും. കഴിഞ്ഞ 50 വർഷത്തിനിടെ 3 നായകന്മാർ മാത്രമാണ് തങ്ങളുടെ ആദ്യ നാല് ടെസ്റ്റിലും വിജയിച്ചിട്ടുള്ളത്. മുൻ ഇന്ത്യൻ നായകൻ എം എസ് ധോനി, പാക് നായകൻ ബാബർ അസം എന്നിവരാണ് രോഹിത്തിന് മുൻപെ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. അടുത്ത ടെസ്റ്റ് മത്സരം കൂടി വിജയിക്കാനായാൽ ഈ റെക്കോർഡ് തകർക്കാൻ രോഹിത്തിനാകും.
 
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലായിരുന്നു രോഹിത് ആദ്യം നായകനായത്. രോഹിത്തിൻ്റെ നായകത്വത്തിൽ 2 ടെസ്റ്റുകളിൽ ഇന്ത്യ ശ്രീലങ്കക്കെതിരെ വിജയം കണ്ടു. പരിക്ക് മൂലം മാറി നിന്നിരുന്ന താരം ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് ടീമിൽ മടങ്ങിയെത്തിയത്. പരമ്പരയിലെ ആദ്യ 2 ടെസ്റ്റുകളിൽ ഇന്ത്യ വിജയിക്കുകയും ചെയ്തു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സ്പിൻ പിച്ചിൽ ഇന്ത്യയെ ഇന്ത്യയിൽ തോൽപ്പിക്കുന്നത് അസാധ്യം: റമീസ് രാജ