1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Virat Kohli about crying moment

'ഞാന്‍ നോക്കുമ്പോള്‍ അവനും കരയുകയാണ്'; വൈകാരിക നിമിഷത്തെ കുറിച്ച് കോലി

മത്സരശേഷം ഡ്രസിങ് റൂമിലേക്കുള്ള കോണിപ്പടികള്‍ കയറുമ്പോഴാണ് കോലി കരഞ്ഞത്

Rohit sharma, Virat Kohli
ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചതിനു പിന്നാലെ ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ വൈകാരികമായ നിമിഷങ്ങളാണ് അരങ്ങേറിയത്. അതിലൊന്നാണ് വിരാട് കോലി നായകന്‍ രോഹിത് ശര്‍മയെ കെട്ടിപ്പിടിച്ച് കരഞ്ഞത്. ഈ നിമിഷങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് വിരാട് കോലി ഇപ്പോള്‍. ഏറെ വര്‍ഷം നീണ്ട കാത്തിരിപ്പിനാണ് ലോകകപ്പ് ജയത്തോടെ പൂര്‍ണത ലഭിച്ചതെന്ന് കോലി പറഞ്ഞു. 
 
' കോണിപ്പടിയിലൂടെ മുകളിലേക്ക് കയറുമ്പോള്‍ ഞാന്‍ കരയുകയായിരുന്നു, നോക്കുമ്പോള്‍ അവനും (രോഹിത്) ഇരുന്ന് കരയുന്നു. ഞങ്ങള്‍ കെട്ടിപ്പിടിച്ചു. അന്നേ ദിവസത്തെ ഏറ്റവും മികച്ച ഓര്‍മയാണ് എനിക്ക് ആ നിമിഷങ്ങള്‍. കാരണം ക്രിക്കറ്റില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായുള്ള ഞങ്ങളുടെ സ്വപ്‌നമായിരുന്നു ഇത്,' കോലി പറഞ്ഞു. 
 
മത്സരശേഷം ഡ്രസിങ് റൂമിലേക്കുള്ള കോണിപ്പടികള്‍ കയറുമ്പോഴാണ് കോലി കരഞ്ഞത്. ആ സമയത്ത് ഡ്രസിങ് റൂമിനു അരികെ ഇരുന്ന് രോഹിത്തും കരയുകയായിരുന്നു. രോഹിത്തിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച ശേഷമാണ് പിന്നീട് കോലി ഡ്രസിങ് റൂമിലേക്ക് കയറിയത്. 
 
About Writer
രേണുക വേണു