എനിക്ക് ഒറ്റയ്ക്ക് ഈ പർവതം കീഴടക്കാനാവില്ല, നിങ്ങളുടെയെല്ലാം ഓക്സിജൻ എനിക്ക് വേണം: ഇന്ത്യൻ ടീമിനെ പ്രചോദിപ്പിച്ച രോഹിത് മോട്ടിവേഷൻ

Rohit sharma, Orange jersy
Rohit sharma, Orange jersy
അഭിറാം മനോഹർ| Last Modified ചൊവ്വ, 2 ജൂലൈ 2024 (20:18 IST)
ഇക്കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനല്‍ മത്സരം വ്യക്തിഗത പ്രകടനങ്ങളേക്കാള്‍ ഉപരി ഒരു ടീം എന്ന നിലയില്‍ ഇന്ത്യ മനോഹരമായി കളിച്ച മത്സരമായിരുന്നു. ബാറ്റിംഗില്‍ ഇന്ത്യന്‍ മുന്‍നിര കൂടാരം കയറിയപ്പോള്‍ അതുവരെയും ടൂര്‍ണമെന്റില്‍ ഫോമില്ലാതെ കഷ്ടപ്പെട്ടിരുന്ന വിരാട് കോലിയാണ് സ്‌കോറിംഗിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ബാറ്റിംഗ് സ്ഥാനക്കയറ്റം ലഭിച്ച അക്‌സര്‍ പട്ടേലും മികച്ച നിലയില്‍ ബാറ്റ് വീശിയതോടെ എതിരാളികളായ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വലിയ ടോട്ടല്‍ തന്നെ വെയ്ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.


ബൗളിംഗില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ,ജസ്പ്രീത് ബുമ്ര,അര്‍ഷദീപ് സിംഗ് തുടങ്ങിയ എല്ലാവരും തന്നെ മനോഹരമായാണ് പന്തെറിഞ്ഞത്. കൂടാതെ സൂര്യകുമാര്‍ എടുത്ത ഡേവിഡ് മില്ലറുടെ അവിശ്വസനീയമായ ക്യാച്ചടക്കം ഫീല്‍ഡിലും ഇന്ത്യന്‍ ടീം മികച്ചുനിന്നു. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കക്കെതിരായ ഫൈനല്‍ മത്സരത്തിന് മുന്‍പ് നായകന്‍ രോഹിത് ശര്‍മ വാക്കുകളെ പറ്റി സംസാരിച്ചിരിക്കുകയാണ് ടി20 സ്‌പെഷ്യലിസ്റ്റായ ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ്.

എനിക്ക് ഈ വലിയ പര്‍വതം ഒറ്റയ്ക്ക് കയറാനാവില്ല. എനിക്ക് അതിന്റെ ഏറ്റവും മുകളില്‍ എത്തണമെങ്കില്‍ നിങ്ങളുടെയെല്ലാം ഓക്‌സിജന്‍ എനിക്ക് ആവശ്യ്യമാണ്. നിങ്ങളുടെ കാലുകളില്‍ ഹൃദയത്തില്‍ തലച്ചോറില്‍ എന്തെല്ലാമാണോ ഉള്ളത് അതെല്ലാം തന്നെ കളിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുക. ഇന്ന് അതെല്ലാം സംഭവിക്കുകയാണെങ്കില്‍ കനമേറിയ ഹൃദയത്തോട് കൂടി നമുക്ക് മടങ്ങേണ്ടി വരില്ല. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :