1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Trolls against Hardik Pandya

ക്യാപ്റ്റനാണെന്ന് കരുതി എന്തും ആകാമെന്നാണോ? ഹാര്‍ദിക്കിനെതിരെ വിമര്‍ശനം, ചെയ്തത് മണ്ടത്തരം

Trolls against Hardik Pandya
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനു ശേഷം നായകന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ വിമര്‍ശനം. മത്സരത്തില്‍ ഇന്ത്യ ജയിച്ചെങ്കിലും ബൗളര്‍മാരെ കൃത്യമായി ഉപയോഗിക്കാന്‍ ഹാര്‍ദിക്കിന് സാധിക്കുന്നില്ലെന്നാണ് വിമര്‍ശനം. ന്യൂസിലന്‍ഡിന്റെ ഇന്നിങ്‌സ് കഴിയുമ്പോള്‍ അര്‍ഷ്ദീപ് സിങ്ങിന് രണ്ട് ഓവറും ശിവം മാവിക്ക് മൂന്ന് ഓവറുകളും ശേഷിക്കുന്നുണ്ടായിരുന്നു. 
 
അര്‍ഷ്ദീപ് സിങ്ങും ശിവം മാവിയും ഇന്ത്യയുടെ പ്രധാന പേസര്‍മാരായിരുന്നു. എന്നാല്‍ ഇവരെ അവസാനത്തേക്ക് നിര്‍ത്തി തന്റെ നാല് ഓവറുകള്‍ ആദ്യം എറിഞ്ഞു തീര്‍ക്കുകയായാണ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ചെയ്തത്. യുസ്വേന്ദ്ര ചഹലിനും രണ്ട് ഓവര്‍ ബാക്കിയുണ്ടായിരുന്നു. 
 
ട്വന്റി 20 യില്‍ നായകനായ മത്സരങ്ങളില്‍ ഹാര്‍ദിക് സ്ഥിരമായി ആദ്യ ഓവര്‍ എറിയുന്നതിനെതിരെയും ട്രോളുകളുണ്ട്. നായകനായതുകൊണ്ട് ആദ്യ ഓവര്‍ തന്റെ കുത്തകയാണെന്ന് ഹാര്‍ദിക് കരുതിയിട്ടുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം. നാല് ഓവര്‍ എറിഞ്ഞ ഹാര്‍ദിക് 25 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് ഇന്നലെ വീഴ്ത്തിയത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ലഖ്നൗവിലെ പിച്ച് ഞെട്ടിച്ചു, ഇങ്ങനത്തെ പിച്ചിലാണോ ടി20 കളിക്കേണ്ടത്: രൂക്ഷവിമർശനവുമായി ഹാർദ്ദിക് പാണ്ഡ്യ