ഇത് ട്വന്റി 20 തന്നെയാണോ? ഒരു സിക്‌സ് പോലും ഇല്ലാത്ത മത്സരം; അപൂര്‍വ്വമെന്ന് ആരാധകര്‍

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സാണ് നേടിയത്

രേണുക വേണു| Last Modified തിങ്കള്‍, 30 ജനുവരി 2023 (12:40 IST)

അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ട്വന്റി 20 മത്സരം. ഐസിസിയുടെ പൂര്‍ണ അംഗത്വമുള്ള രാജ്യങ്ങള്‍ തമ്മിലുള്ള രാജ്യാന്ത ടി 20 മത്സരങ്ങളില്‍ കൂടുതല്‍ പന്തുകള്‍ കളിച്ചിട്ടും ഒറ്റ സിക്‌സ് പോലും പിറക്കാത്ത ആദ്യ മത്സരമെന്ന റെക്കോര്‍ഡാണ് ലഖ്‌നൗ ടി 20 യില്‍ പിറന്നത്. ഇന്ത്യക്കും ന്യൂസിലന്‍ഡിനും മത്സരത്തില്‍ ഒരു സിക്‌സ് പോലും നേടാന്‍ സാധിച്ചില്ല. ഇരു ടീമുകളും ചേര്‍ന്ന് 39.5 ഓവര്‍ കളിച്ചു. അതായത് 239 പന്തുകള്‍. എന്നാല്‍ ഒരു താരത്തിനു പോലും സിക്‌സ് നേടാന്‍ സാധിച്ചില്ല.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സാണ് നേടിയത്. പിറന്നത് വെറും ആറ് ഫോറുകള്‍ മാത്രം. ഓപ്പണര്‍ ഫിന്‍ അലന്‍ മാത്രമാണ് രണ്ട് ഫോറുകള്‍ നേടിയത്.

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 19.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇന്ത്യയില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ എല്ലാവര്‍ക്കും ഫോര്‍ നേടാന്‍ സാധിച്ചു. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും രണ്ട് വീതം ഫോറുകള്‍ നേടിയപ്പോള്‍ ബാക്കിയുള്ളവര്‍ ഓരോ ഫോറുകള്‍ സ്വന്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :