ജയമാണോ വലുത് സെഞ്ചുറിയോ? വിഴുങ്ങി 49 പന്തുകൾ, പാക്കിസ്ഥാനോട് ഇന്ത്യ തോറ്റത് 48 റൺസിന് !
India A vs Pakistan A
ഏഷ്യ കപ്പ് റൈസിങ് സ്റ്റാർസ് മത്സരത്തിൽ ഇന്ത്യ എ ടീം പാക്കിസ്ഥാൻ എ ടീമിനെതിരെ തോറ്റതിന് പിന്നാലെ ഇന്ത്യൻ നായകൻ തിലക് വർമയ്ക്ക് രൂക്ഷ വിമർശനം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 313 റൺസ് നേടിയപ്പോൾ ഇന്ത്യ എ 265 ന് ഓൾഔട്ട് ആകുകയായിരുന്നു. 48 റൺസിനാണ് ഇന്ത്യയുടെ തോൽവി.
നായകൻ തിലക് വർമയുടെ തണുപ്പൻ ഇന്നിങ്‌സാണ് ഇന്ത്യയുടെ തോൽവിയിൽ പ്രധാന കാരണം. 149 പന്തുകൾ നേരിട്ട തിലക് 100 റൺസെടുത്തു. പാഴാക്കിയത് 49 പന്തുകൾ !
ഏഴ് ഫോറും ഒരു സിക്‌സും മാത്രം അടങ്ങിയതാണ് തിലകിന്റെ ഇന്നിങ്‌സ്. 95-ാം പന്തിലാണ് താരം അർധ സെഞ്ചുറി നേടിയത്. നേരിട്ട രണ്ടാം പന്തിൽ സിംഗിളിലൂടെ തിലക് ആദ്യ റൺ നേടി. പിന്നീട് ആറാം പന്തിലാണ് രണ്ടാമത്തെ റൺസെടുക്കുന്നത്. എന്നാൽ പിന്നീട് അടുത്ത റൺസ് എടുക്കുന്നത് നേരിട്ട 23-ാമത്തെ പന്തിലാണ്. രണ്ടാമത്തെ റൺസിനും മൂന്നാമത്തെ റൺസിനും ഇടയിൽ ഇന്ത്യൻ നായകൻ പാഴാക്കിയത് 16 പന്തുകൾ !
ടീമിനെ ജയിപ്പിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിൽ അവസാന പത്ത് ഓവറുകളിലെങ്കിലും ആക്രമിച്ചു കളിക്കേണ്ടതായിരുന്നു. എന്നാൽ അങ്ങനെയൊരു സമീപനം ഇന്ത്യൻ നായകനിൽ നിന്നുണ്ടായില്ല. തന്റെ സെഞ്ചുറിക്ക് വേണ്ടിയാണ് തിലക് ബാറ്റ് ചെയ്തതെന്നാണ് ആരാധകർ വിമർശിക്കുന്നത്. Also Read: മമ്മൂട്ടിയുടെ ആദ്യ 100 കോടിയാകാൻ 'O.M'; ഇന്ത്യയിൽ നിന്ന് മാത്രം 58 കോടി, ആഗോള തലത്തിൽ 85 കോടി കടന്നു
