India vs Sri Lanka, 1st Test: ശ്രീലങ്കയെ തീർത്ത് ഇന്ത്യ; ജയം 165 റൺസിന്
India vs Sri Lanka
India vs Sri Lanka, 1st Test: ഇന്ത്യക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ഗല്ലെ ടെസ്റ്റിൽ ആതിഥേയരായ ശ്രീലങ്ക വീണു. അഞ്ചാം ദിനമായ ഇന്ന് 165 റൺസിനാണ് ഇന്ത്യയുടെ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്‌സ് 206 ൽ അവസാനിച്ചു.
സ്‌കോർ കാർഡ്
ഇന്ത്യ, ഒന്നാം ഇന്നിങ്‌സ് - 462 ന് ഓൾഔട്ട്
ശ്രീലങ്ക, ഒന്നാം ഇന്നിങ്‌സ് - 284 ന് ഓൾഔട്ട്
ഇന്ത്യയ്ക്ക് ഒന്നാം ഇന്നിങ്‌സിൽ 178 റൺസ് ലീഡ്
ഇന്ത്യ, രണ്ടാം ഇന്നിങ്‌സ് - 193 ന് ഓൾഔട്ട്
ശ്രീലങ്ക, രണ്ടാം ഇന്നിങ്‌സ് - 206 ന് ഓൾഔട്ട്
ബാറ്റിങ്ങിൽ പടിക്കൽ
ദേവ്ദത്ത് പടിക്കലിന്റെ ബാറ്റിങ്ങാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. ഒന്നാം ഇന്നിങ്‌സിൽ 230 പന്തുകൾ നേരിട്ട് 15 ഫോറും ഒരു സിക്‌സും സഹിതം 167 റൺസ് നേടാൻ പടിക്കലിന് സാധിച്ചു. ഈ മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും പടിക്കൽ തന്നെ. രണ്ടാം ഇന്നിങ്‌സിൽ 75 പന്തിൽ ആറ് ഫോറുകൾ സഹിതം 44 റൺസ് നേടാനും പടിക്കലിന് സാധിച്ചു.
പന്തിന്റെ കൗണ്ടർ അറ്റാക്ക്
രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് തുണയായത് പന്തിന്റെ കൗണ്ടർ അറ്റാക്ക് ബാറ്റിങ്ങാണ്. ബാറ്റിങ് ദുഷ്‌കരമായ പിച്ചിൽ 69 പന്തുകളിൽ നിന്ന് എട്ട് ഫോറും രണ്ട് സിക്സും സഹിതം 66 റൺസെടുത്ത പന്ത് ഇന്ത്യയുടെ ടോപ് സ്‌കോററായി.
ബൗളിങ്ങിൽ സുത്താർ
ഇന്ത്യക്കായി ബൗളിങ്ങിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയത് മാനവ് സുത്താർ ആണ്. രണ്ടാം ഇന്നിങ്‌സിൽ ആറും ഒന്നാം ഇന്നിങ്‌സിൽ നാലും വിക്കറ്റുകൾ സഹിതം മത്സരത്തിൽ സുത്താർ വീഴ്ത്തിയത് പത്ത് വിക്കറ്റുകൾ. രവീന്ദ്ര ജഡേജയ്ക്ക് രണ്ട് ഇന്നിങ്‌സിലുമായി നാല് വിക്കറ്റ്. Also Read: 'കാരം ബോൾ എറിയൂ'; ദേവ്ദത്ത് പടിക്കലിനോട് പന്ത് (വീഡിയോ)