അങ്ങനെ പങ്കാളികളുടെ എണ്ണം എട്ടായി?, വീണ്ടും വിവാഹിതനായി ബ്രസീൽ ഇതിഹാസം റോബർട്ടോ കാർലോസ്
ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസമായ റോബര്‍ട്ടോ കാര്‍ലോസ് വീണ്ടും വിവാഹിതനായെന്ന് റിപ്പോര്‍ട്ട്.
ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസമായ റോബര്‍ട്ടോ കാര്‍ലോസ് വീണ്ടും വിവാഹിതനായെന്ന് റിപ്പോര്‍ട്ട്. സ്പാനിഷ് സ്‌പോര്‍ട്‌സ് ബിസിനസുകാരിയും ഫിഫ ലൈസന്‍സുള്ള ഏജന്റുമായ സുഹൈല അല്‍ താഹിരിയാണ് താരത്തിന്റെ വധു. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ ഇരുവരുടെയും ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് വിവാഹവാര്‍ത്ത ചര്‍ച്ചയായത്.
ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞ ജനുവരിയില്‍ തന്നെ നടന്നതാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ ജൂലൈയില്‍ ഇരുവരും പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ്. സുഹൈലയുടെ മൊറോക്കന്‍ പാരമ്പര്യപ്രകാരമാണ് ഇരുവരും വിവാഹിതരായതെന്ന് റിപ്പോര്‍ട്ടുണ്ട്. 7 സ്ത്രീകളുമായുള്ള ബന്ധത്തില്‍ തനിക്ക് 11 കുട്ടികളുണ്ടെന്ന് നേരത്തെ തന്നെ റോബര്‍ട്ടോ കാര്‍ലോസ് വെളിപ്പെടുത്തിയിരുന്നു. ഔദ്യോഗികമായി ഇതിന് മുന്‍പ് 2 വിവാഹങ്ങളാണ് റൊബോര്‍ട്ടൊ കാര്‍ലോസ് കഴിച്ചിട്ടുള്ളത്.
Real Madrid and Brazil legend Roberto Carlos is marrying Suhaila Tahiri, a Lebanese businesswoman and soccer agent of Moroccan descent. pic.twitter.com/Bh46KhsQHr
— Straturka (@straturka) August 17, 2026
ബ്രസീലിന് വേണ്ടി 125 മത്സരങ്ങളില്‍ നിന്ന് 22 ഗോളുകള്‍ നേടിയിട്ടുള്ള റൊബോര്‍ട്ടോ കാര്‍ലോസ് 2002ലെ ഫിഫ ലോകകപ്പ് വിജയിയും 1997,1999 വര്‍ഷങ്ങളിലെ കോപ്പ അമേരിക്ക കപ്പ് വിജയിയുമാണ്. ക്ലബ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡിന്റെ ഇതിഹാസതാരമായ കാര്‍ലോസ് ക്ലബ്, രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 135 ഗോളുകള്‍ നേടിയിട്ടുണ്ട്.