മൂന്നാം നമ്പറിൽ ഇഷാൻ കിഷൻ, ന്യൂസിലൻഡിനെതിരായ പ്ലെയിംഗ് ഇലവനിൽ നിർണായകമാറ്റം
ടി20 ലോകകപ്പിന് മുന്നോടിയായി ന്യൂസിലന്‍ഡിനെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ മൂന്നാമനായി ഇഷാന്‍ കിഷന്‍ കളിക്കാനിറങ്ങും. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ ഇഷാന്‍ കിഷന് ലോകകപ്പിന് മുന്‍പായി അവസരങ്ങള്‍ നല്‍കേണ്ടതുണ്ടെന്നും പരിക്കേറ്റ തിലക് വര്‍മയ്ക്ക് പകരം മൂന്നാം നമ്പറിലാകും ഇഷാന്‍ കളിക്കുകയെന്നും പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു. ഉപനായകന്‍ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയാണ് ലോകകപ്പ് ടീമിലേക്ക് ഇഷാന്‍ കിഷനെ തിരെഞ്ഞെടുത്തത്.
നേരത്തെ പരിക്കേറ്റ തിലക് വര്‍മയ്ക്ക് പകരക്കാരനായി ശ്രേയസ് അയ്യരെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ബാക്കപ്പ് ഓപ്പണറും കീപ്പറുമായാണ് ഇഷാന്‍ ടീമിലുള്ളതെങ്കിലും ലോകകപ്പിന് മുന്‍പായി അവസരം നല്‍കാനാണ് താരത്തെ മൂന്നാം നമ്പറാക്കി ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2023ന് ശേഷം ഇതാദ്യമായാണ് ഇഷാന്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിരിക്കുന്നത്.
