സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

Shubman Gill
Shubman Gill
അഭിറാം മനോഹർ| Last Modified ഞായര്‍, 11 ജനുവരി 2026 (11:26 IST)
<a class=Shubman Gill " class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-12/12/full/1765511937-5891.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Shubman Gill" width="1200" />
Shubman Gill
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടമായതിനെ പറ്റി ആദ്യമായി പ്രതികരിച്ച് ഇന്ത്യന്‍ ഏകദിന- ടെസ്റ്റ് ടീം നായകനായ ശുഭ്മാന്‍ ഗില്‍. ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടി20 ടീം മുതല്‍ ടീമില്‍ ഭാഗമായിരുന്നെങ്കിലും കഴിഞ്ഞ പതിനഞ്ചിലേറെ ഇന്നിങ്ങ്‌സുകളില്‍ നിന്നും കാര്യമായ പ്രകടനങ്ങള്‍ നടത്താന്‍ കഴിയാതെ വന്നതോടെയാണ് ടീം കോമ്പിനേഷന്‍ എന്ന കാരണം പറഞ്ഞ് ഗില്ലിനെ ടി20 ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കിയത്.


ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു ഗില്ലിന്റെ പ്രതികരണം. സെലക്ടര്‍മാരുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. ടീമിന് എല്ലാ ഭാവുകങ്ങളും നേരുന്നു. എന്റെ വിധിയില്‍ എന്താണോ എഴുതിയിട്ടുള്ളത് അത് മറ്റാര്‍ക്കും തട്ടിയെടുക്കാനാവില്ല. ലോകകപ്പില്‍ കളിച്ചിരുന്നെങ്കില്‍ ടീമിനായി മികച്ച പ്രകടനം നടത്താനും ടീമിനെ വിജയിപ്പിക്കാനും കഴിയുമെന്ന് തന്നെയാണ് ഏതൊരു കളിക്കാരനെയും പോലെ ഞാനും വിശ്വസിക്കുന്നത്. അങ്ങനെ പറയുമ്പോഴും സെലക്ടര്‍മാരുടെ തീരുമാനത്തെ ഞാന്‍ അംഗീകരിക്കുന്നു ഗില്‍ പറഞ്ഞു.

അതേസമയം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിന്നും റെഡ് ബോള്‍ ക്രിക്കറ്റിലേക്കുള്ള മാറ്റം എളുപ്പമാക്കാന്‍ പരിശീലന ക്യാമ്പുകള്‍ വേണമെന്ന ആവശ്യം താന്‍ ബിസിസിഐയ്ക്ക് മുന്നില്‍ വെച്ചിട്ടുണ്ടെന്നും ഗില്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വി ഈ തീരുമാനത്തിന് കാരണമല്ലെന്നും ഗില്‍ വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :